12:37am 25 September 2026
NEWS
കോസ്റ്റ് ഗാർഡിൻ്റെ മലിനീകരണ നിയന്ത്രണ അഭ്യാസ പരിപാടി വിഴിഞ്ഞത്ത് സെപ്റ്റംബർ 24, 25 തീയതികളിൽ
23/09/2026  09:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കോസ്റ്റ്  ഗാർഡിൻ്റെ മലിനീകരണ നിയന്ത്രണ അഭ്യാസ പരിപാടി  വിഴിഞ്ഞത്ത് സെപ്റ്റംബർ 24, 25 തീയതികളിൽ

വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽസെപ്റ്റംബർ 24, 25 തീയതികളിൽ  മലിനീകരണ നിയന്ത്രണ അഭ്യാസപരിപാടി സംഘടിപ്പിക്കുന്നു.കടലിൽ  മലിനീകരണം ഉണ്ടാകുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട എല്ലാ ഏജൻസികളിൽ നിന്നുമുള്ള ആവശ്യമായ തയ്യാറെടുപ്പിന്റെ നിലവാരത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്നതാണ്  ലക്ഷ്യം. ഒരു സാങ്കൽപ്പിക അപകടം പരിഗണിക്കുകയും ഓരോ ഏജൻസിയും അവർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ചർച്ച ചെയ്യുകയും അത് എങ്ങനെ നടപ്പിലാക്കുന്നു എന്നതുമാണ് ഈ പരിശീലന പരിപാടി.

മലിനീകരണ നിയന്ത്രണ ഉപകരണങ്ങളുടെ യഥാർത്ഥ വിന്യാസവും പ്രവർത്തനവും പ്രദർശിപ്പിക്കും. അദാനി വിഴിഞ്ഞം തുറമുഖവും ഇതിൽ  പ്രധാന പങ്ക് വഹിക്കുന്നു.കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കേരള മലിനീകരണ നിയന്ത്രണ ബോർഡ്, സിഎംഎഫ്ആർഐ, തിരുവനന്തപുരം, കൊല്ലം കളക്ടറേറ്റുകൾ, ഫിഷറീസ് വകുപ്പ്, കേരള പോലീസ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, എണ്ണ കൈകാര്യം ചെയ്യുന്ന ഏജൻസികൾ, മറ്റ് ഏജൻസികൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ അഭ്യാസത്തിൽ പങ്കെടുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img