09:18pm 19 September 2026
NEWS
അന്താരാഷ്ട്ര തീര ശുചീകരണ ദിനത്തിൽ ബീച്ച് ശുചീകരണ യജ്ഞവുമായി കോസ്റ്റ് ഗാർഡ്
19/09/2026  07:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അന്താരാഷ്ട്ര  തീര ശുചീകരണ ദിനത്തിൽ ബീച്ച് ശുചീകരണ യജ്ഞവുമായി കോസ്റ്റ് ഗാർഡ്
HIGHLIGHTS

അന്താരാഷ്ട്ര  തീര ശുചീകരണ ദിനത്തിൽ ബീച്ച് ശുചീകരണ യജ്ഞം കോസ്റ്റ് ഗാർഡ് വിഴിഞ്ഞംസ്റ്റേഷൻ കമാൻഡർ, കമാൻഡൻ്റ് സുരേഷ് ആർ.കുറുപ്പ് കോവളം ഹവാ ബീച്ചിൽ ഫ്ളാഗ് ഓഫ് ചെയ്യുന്നു

ന്താരാഷ്ട്ര  തീര ശുചീകരണ ദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം കോസ്റ്റ് ഗാർഡ്  സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (19 സെപ്തംബർ 2026) കോവളം ഹവ്വാ ബീച്ചിൽ   ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കമാൻഡർ കമാൻഡൻ്റ് സുരേഷ് ആർ. കുറുപ്പ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു.

വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രവുമായി സഹകരിച്ചാണ്  പരിപാടി സംഘടിപ്പിച്ചത്. ഏകദേശം 550 പേർ പങ്കെടുത്ത ശുചീ കരണ യജ്ഞത്തിൽ വിഴിഞ്ഞം കേന്ദ്ര സമുദ്ര-മത്സ്യ ഗവേഷണ സ്ഥാപനം, എൻ.സി.സി, എൻ.എസ്.എസ്, കോസ്റ്റൽ പോലീസ്, കേരള പൊലീസ്, ടൂറിസം വകുപ്പ്, നഗരസഭ, ആരോഗ്യ വകുപ്പ്, ഹരിതകർമ്മ സേന, ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ, ലയൺസ് ക്ലബ്, വിമുക്തഭടന്മാർ, മത്സ്യത്തൊഴിലാളികൾ എന്നിവരും പങ്കാളികളായി.   ശുചീകരണ പ്രതിജ്ഞ എടുത്തു.

എല്ലാ വർഷവും സെപ്റ്റംബർ മൂന്നാം ശനിയാഴ്ചയാണ് ആഗോളതലത്തിൽ അന്താരാഷ്ട്ര തീര ശുചീകരണ ദിനം ആചരിക്കുന്നത്.  650 കിലോയോളം ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിച്ച്,  മുനിസിപ്പൽ കോർപ്പറേഷൻ ഡിപ്പാർട്ട്‌മെന്റ് വഴി നീക്കം  ചെയ്തു. 

തീരദേശ മലിനീക രണത്തിന്റെ  പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അവബോധം വ്യാപകമാക്കുക, മാലിന്യങ്ങളുടെ അപകടങ്ങളെക്കുറിച്ച് ജോലി സ്ഥല ങ്ങളിലും  പൊതുജന ങ്ങൾക്കിടയിലും അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് ശുചീകരണ ദൗത്യത്തിന്റെ ലക്ഷ്യം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img