07:49am 02 May 2026
NEWS
പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്നുപേർ കൊല്ലപ്പെട്ടു

05/01/2025  02:19 PM IST
nila
പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്നുപേർ കൊല്ലപ്പെട്ടു

പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്നുപേർ കൊല്ലപ്പെട്ടു. ഗുജറാത്തിലെ പോർബന്ദർ വിമാനത്താവളത്തിലാണ് കോസ്റ്റ് ഗാർഡിന്റെ ധ്രുവ് ഹെലിക്കോപ്റ്റർ തകർന്നു വീണത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ എയർ എൻക്ലേവിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ രണ്ടുപേർ പൈലറ്റുമാരാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

അഡ്വാൻസ്ഡ് ലൈറ്റ് ഹെലിക്കോപ്റ്റർ (എ.എൽ.എച്ച്) ധ്രുവ് ആണ് അപകടത്തിൽപ്പെട്ടത്. തകർന്നുവീണതിന് പിന്നാലെ ഹെലിക്കോപ്റ്ററിന് തീപ്പിടിച്ചു. അപകടകാരണം വ്യക്തമല്ല.  കര, നാവിക, വ്യോമ സേനകൾ ഉപയോഗിക്കുന്ന എ.എൽ.എച്ച് ധ്രുവ് ഹെലിക്കോപ്റ്ററുകൾക്ക് രണ്ടു വർഷം മുമ്പ് ചില സാങ്കേതിക പിഴവുകൾ കണ്ടെത്തിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഇതേത്തുടർന്ന് വിശദമായ സുരക്ഷാ പരിശോധനകൾക്ക് ഹെലിക്കോപ്റ്ററുകൾ വിധേയമാക്കിയിരുന്നു. വിവിധ സേനാ വിഭാഗങ്ങളും കോസ്റ്റ് ഗാർഡും 325 എ.എൽ.എച്ച് ധ്രുവ് ഹെലിക്കോപ്റ്ററുകളാണ് ഉപയോഗിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img