07:49am 10 November 2026
NEWS
വത്തിക്കാൻ നേരിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം മേജർ അതിരൂപതയിൽ ഏർപ്പെടുത്താൻ തയ്യാറാകണം സിഎൻഎ
29/06/2025  06:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വത്തിക്കാൻ നേരിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം മേജർ അതിരൂപതയിൽ ഏർപ്പെടുത്താൻ തയ്യാറാകണം സിഎൻഎ

കൊച്ചി : സഭ ട്രിബ്യൂണലിൻ്റെ വിമർശനം ഏൽക്കേണ്ടി വന്ന മേജർ ആർച്ച്ബിഷപ്പും, മെത്രാപ്പോലീ ത്തൻ വികാരിയും സ്വയം രാജിവച്ച് ഒഴിയണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.വത്തിക്കാൻ നേരിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം മേജർ അതിരൂപതയിൽ ഏർപ്പെടുത്താൻ തയ്യാറാകണം.അൽമായരുടെ അവകാശമായ സഭയുടെഔദോഗിക കുർബാന വിശ്വാസി സമൂഹത്തിന് എല്ലാ ദിവസവും ലഭിക്കാൻ സഭ അധികാരികൾ ഇനിയെങ്കിലും തയ്യാറകണം.സഭ ദിനമായ ജൂലൈ മൂന്നിന് മുൻപ് അടിയന്തര സിനഡ് വിളിക്കാൻ മറ്റ് മെത്രാൻമാർ ആവശ്യപ്പെടണം.മേജർ അതിരൂപതയിലെ  പള്ളികളിൽ ഇന്നെലെ (29 ഞായർ ) വിശുദ്ധ കുർബാന മധ്യേ വായിച്ച സർക്കുലറിൽ ഞായറാഴ്ച ദിവസം നിലവിലെ ഷെഡ്യൂൾഡ് കുർബാനയിൽ സഭയുടെ ഔദോഗിക കുർബാന അർപ്പിക്കണമെന്ന നിർദ്ധേശം ഉൾക്കൊള്ളിക്കാത്തത് പ്രതിഷേധാർഹമാണ്. ഇത് ആരെ പ്രതീപ്പെടുത്താനാണ് എന്ന കാര്യം സഭ നേതൃത്വം വ്യക്തമാക്കണം. ഇക്കാര്യത്തിൽ പെർമെനൻെറ് സിനഡ് അംഗങ്ങൾ വിശ്വാസി സമൂഹത്തോട് അവരുടെ നിലപാട് തുറന്ന് പറയണം.
അനുസരണക്കേട് കാണിച്ച വിമത വൈദീകർക്കെതിരെ വിവിധ സഭ തലങ്ങളിലുള്ള അച്ചടക്കനടപടികൾ പിൻവലിക്കരുതെന്നും ഇക്കാര്യത്തിൽ ശക്തമായ ശിക്ഷ നടപടി സഭാ നേതൃത്വം കൈ കൊള്ളണം കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.

സഭയുടെ ഔദ്യോഗിക സിനഡ് കുർബാന സമ്പൂർണ്ണമായി അതിരൂപതയിൽ എന്ന് നടപ്പാക്കും എന്നാ കാര്യവും സർക്കുലറിൽ രേഖപ്പെടുത്താത് അങ്ങേയറ്റം പ്രതിഷേധാർഹവും വിശ്വാസവഞ്ചനയുമാണ് പ്രകടമാകുന്നത്.അതിരൂപത കുർബാന വിഷയത്തിൽ വത്തിക്കാൻ പ്രതിനിധി മാർ സിറിൽ വാസിൽ, സിബിസിഐ ന്യൂൺഷിയോ, ഒറിയൻ്റൽ ഡികാസറ്ററി, പ്രെഫ്കറ്റ് ഓഫ് ഫെയ്ത്ത് എന്നിവർക്ക് കാത്തലിക്ക് നസ്രാണി അസോസിയേഷൻ മെയിൽ സന്ദേശം അയച്ചതായി
ചെയർമാൻ ഡോ. എം.പി ജോർജ്, ഭാരവാഹികളായ ജോസ് പാറേക്കാട്ടിൽ, ബൈജു ഫ്രാൻസീസ്, പോൾസൺ കുടിയിരിപ്പിൽ, ഷിജു സെബാസറ്റ്യൻ, ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img