
കൊച്ചി : വത്തിക്കാനിലെപൗരസ്ത്യ തിരുസംഘം കാര്യാലയം അടക്കമുള്ള വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് ഏകീകൃത കുർബാന ആവശ്യവുമായി വിശ്വാസികൾ അടുത്ത നീക്കം നടത്തുമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ നേതൃയോഗം തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. സഭ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ തെളിവ് സഹിതം രേഖ മൂലം പരാതി സമർപ്പിക്കും. കാത്തലിക്ക് നസ്രാണി അസോസിയേഷൻ അതിരൂപത ഉന്നതാധികാര സമിതി നേതൃയോഗത്തിൻ്റേതാണ് ഇത്തരം തീരുമാനം.അടിക്കടി സഭാവിരുദ്ധ പ്രവർത്തനങ്ങൾ വിമത വൈദികർ നടത്തിയിട്ടു പോലും നാളിത് വരെ ഈസഭാവിരുദ്ധരെ പുറത്താക്കാത്തത് ഒട്ടും നീതിക്കരിക്കാനിവില്ല. സഭ പ്രബോധനങ്ങളുടെ നഗ്മമായ ലംഘനമാണ് ചില വൈദീകർ കുറച്ച് നാളുകളായി മേജർ അതിരൂപതയിൽ നടത്തി പോരുന്നത്. സഭ സിനഡ് അംഗീകരിച്ച് നൽകിയഏകീകൃത വിശുദ്ധ കുർബാന അർപ്പണം വിശ്വസികൾക്ക് നൽകാൻ തയ്യാറാകാത്തത്ത വൈദീകർക്ക് മഹറോൻശിക്ഷ ഉറപ്പാക്കണമെന്നാണ് സി എൻ എ ആവശ്യപ്പെടുന്നത്. സഭയുടെ സത്യകുർബാന മേജർ അതിരൂപതയിൽ ഓശാന ഞായർ മുതൽ സമ്പൂർണ്ണമായി നടപ്പിലാക്കണം. ഇതിനായുള്ള നീക്കങ്ങൾ സഭ നേതൃത്വം ഉടനെ ചെയ്തില്ലെങ്കിൽ അധികം വൈകാതെ വത്തിക്കാനിൽ എത്തി സി എൻ എ പ്രതിനിധികൾ പ്രാർത്ഥന ഉപവാസം ഉൾപ്പെടെ നടത്താനും കാത്തലിക്ക് നസ്രാണി അസോസിയേഷൻ അതിരൂപത നേതൃയോഗം തീരുമാനം എടുത്തതായി സംഘടന ഭാരവാഹികൾ വ്യക്തമാക്കി. സാമൂഹ്യ തിന്മകൾക്കെതിരെ മാർ തോമ ശ്ലീഹായുടെ പാരമ്പര്യമുള്ള മുഴുവൻ ക്രൈസ്തവ സഭകളുമായി സഹകരിച്ച് പ്രവർത്തിക്കാനും തീരുമാനമായി.
കാലഹരണപ്പെട്ടതും സഭ നിരോധിച്ചതുമായ പ്രവർത്തനങ്ങൾ കുർബാന എന്ന പേരിൽ ബലിവേദിയിൽ അർപ്പിക്കുന്നത് കുറ്റകരമാണ് അത് വിശ്വാസികൾക്കും സഭക്കും തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇത്തരം യാഥാർത്ഥ്യങ്ങൾ അറിയുന്ന സിനഡിലെ മറ്റ് മെത്രാൻമാർ മൗനം പാലിക്കുന്നത് വിശ്വാസികളോട് കാണിക്കുന്ന കടുത്തവഞ്ചനയും ചതിയുമാണ് ഇത് മാപ്പർഹിക്കാത്ത കുറ്റവും വീഴ്ചയുമാണ്. മാർപാംപ്ലാനിയുടെ പ്രവർത്തനങ്ങൾ സഭവിരുദ്ധമാണ് എന്ന് പറയുന്ന ബിഷപ്പുമാർ എന്ത് കൊണ്ട് ഇക്കാര്യത്തിൽ പരസ്യ നിലപാട് സ്വീകരിക്കുന്നില്ല എന്നത് വിശ്വാസികളിൽ ഏറെ ആശങ്ക വർധിപ്പിക്കുന്നതായി നേതൃയോഗം എടുത്ത് പറഞ്ഞു.
പിതാവ് മക്കളോടൊന്ന പോലെ സഭ വിശ്വാസികളുടെ ഭവനമായ അരമനയിൽ എത്തി സഭയെ സംബദ്ധിക്കുന്ന വേദനകളും ആശങ്കകളും പങ്ക് വയ്ക്കുവാൻ ചെന്നവരെ ന്യായമായ ആവശ്യങ്ങളുടെ മേൽ മുഖം തിരിക്കുകയും അവജഞയോടെ പെരുമാറുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്ത് വിശ്വസികളിൽ വലിയ വേദന സൃഷ്ടിച്ചിരിക്കുന്നതായി സിഎൻഎ ചൂണ്ടിക്കാട്ടി. പ്രസക്തമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ അക്രമങ്ങളുടെ അറിയപ്പെടുന്ന നാടായ കണ്ണൂരുകാരനാണ് എന്ന് പറഞ്ഞ് വിശ്വാസികളെ ഭീക്ഷണിപ്പെടുത്തുകയും ഒഴിഞ്ഞ് മാറാനും ഓടിയൊളിക്കാനുമാണ് മാർപാoപ്ലാനി ശ്രമിച്ചതെന്ന അഭിപ്രായവും കാത്തലിക്ക് നസ്രാണി അസോസിയേഷൻ അഭിപ്രായപ്പെട്ടു. സഭയുടെ ഔദോഗിക കുർബാന മേജർ അതിരൂപതയിൽ സമ്പൂർണ്ണമായി ലഭിക്കും വരെ പ്രതിഷേധങ്ങളുമായി സഭ അനൂകൂല സംഘടനയായ കാത്തലിക്ക് നസ്രാണി അസോസിയേഷൻ മുന്നോട്ട് പോകും. അതിരൂപതനേതൃയോഗത്തിൽ സിഎൻഎ ചെയർമാൻ ഡോ. എം.പി. ജോർജ് അധ്യക്ഷത വഹിച്ചു.ജോസ് പാറേക്കാട്ടിൽ, പോൾസൺ കുടിയിരിപ്പിൽ, ഷൈബി പാപ്പച്ചൻ, ഷിജു സെബാസ്റ്റ്യൻ, എൻ.എ. സെബാസ്റ്റ്യൻ, എം.എ. ജോർജ്, ആൻറണി മേയ്ക്കാൻ തുരുത്തിൽ, ഡേവീസ് ചൂരമന ,ബൈജു ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.