03:10am 07 November 2026
NEWS
ഏകീകൃത കുർബാന വിഷയത്തിൽ എ.കെ സി സി നിലപാട് വ്യക്തമാക്കണം സിഎൻഎ
28/02/2025  06:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഏകീകൃത കുർബാന വിഷയത്തിൽ എ.കെ സി സി നിലപാട് വ്യക്തമാക്കണം സിഎൻഎ

കൊച്ചി : സീറോ മലബാർ സഭയുടെ സമുദായ സംഘടന എന്ന പേരിൽ കത്തോലിക്ക കോൺഗ്രസ് ഉൾപ്പെടെയുള്ള സഭ സംഘടനകൾ മേജർ അതിരൂപതയിൽ നിലനിൽക്കുന്ന കുർബാന വിഷയത്തിൽ പരസ്യനിലപാട് പ്രഖ്യാപിക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.സമുദായ സംഘടന എന്ന ലേബലിൽ നിലകൊള്ളുന്ന എ കെ സിസി എറണാകുളം - അങ്കമാലി മേജർ അതിരൂപതയിൽ എകീകൃത കുർബാന നടപ്പാക്കാൻ വേണ്ട ഇടപെടലുകളും പ്രതിഷേധങ്ങൾക്കും തയ്യാറാകണം. ജനാഭിമുഖ കുർബാന പരസ്യമായി വേണ്ടെന്നു പറഞ്ഞു എ കെ സി സി അവരുടെ നയം നിലപാട് സഭക്കുവേണ്ടി പറയണം.സഭവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഒളിഞ്ഞും തെളിഞ്ഞും ചരട് വലിക്കുന്ന മെത്രാൻമാർ സ്വയം സ്ഥാനം ത്യാഗം ചെയ്യണം. കുർബാന വീതം വച്ച് സമവായ കുർബാന വിശ്വാസികളിൽ അരക്ഷിതവസ്ഥക്ക് ഇടയാക്കും. ഇതിനെതിരെ ശക്തമായി നീങ്ങും.സഭ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന കാര്യത്തിൽ എ കെ സി സി നാളിതുവരെ ഇക്കാര്യത്തിൽ എടുത്ത നിലപാട് എന്താണെന്ന് അറിയാൻ വിശ്വാസികൾക്ക് താൽപര്യം ഉണ്ട്.പൗരസ്ത്യ തിരുസംഘവും മാർപാപ്പയും തള്ളി കളഞ്ഞ ജനാഭിമുഖ കുർബാന സമവായത്തിലൂടെ കൊണ്ട് വരാനുള്ള മേജർ ആർച്ച്ബിഷപ്പിൻ്റെയും, മെത്രാപ്പോലീത്തൻ വികാരിയുടെയും നീക്കങ്ങൾ വിശ്വസികളിൽ ഏറെ സംശയങ്ങൾക്കും മറ്റും ഇടയാക്കി വരുന്നതായി സി. എൻ. എ നേതാക്കാൾ ചൂണ്ടിക്കാട്ടി . ഇത്തരം നീക്കങ്ങൾ മാർപാപ്പയെ പോലും വെല്ലുവിളിക്കുന്നതിന് തുല്യമാണ്.ഇത് അംഗീകരിക്കാനാവില്ല.സമവായ ഫോർമുല സർക്കുലർ പള്ളികളിൽ വായിക്കാൻ ഇടവന്നാൽ അതിനെതിരെ പരസ്യമായി കാത്തലിക്ക് നസ്രാണി അസോസിയേഷൻ ശക്തമായി പ്രതിരോധിക്കും
.
വലിയ നോമ്പിൻ്റെ പ്രാരംഭ ദിനമായ പേത്താർത്ത ദിനമായ മാർച്ച് രണ്ടാം തീയതി മുതൽ സഭ ആസ്ഥാന ദൈവാലയമായ എറണാകുളം സെൻറ് മേരീസ് ബസിലിക്ക പള്ളയിൽ മേജറും മെത്രാപ്പോലീത്തൻ വികാരിയും ഏകീകൃത കുർബാനക്ക് പ്രാരംഭം കുറിക്കണം. കൂടാതെ തീർത്ഥാടന കേന്ദ്രങ്ങളായ മലയാറ്റൂർ, ഇടപ്പള്ളി, കൊരട്ടി , കാഞ്ഞൂർ എന്നി പള്ളികളിൽ അന്നേ ദിവസം സഭയുടെ സത്യകുർബാനക്ക് തുടക്കമാകണം.

സീറോ മലബാർ സഭയുടെ കുരിശുവര തിരുനാളിനും ഏകീകൃത രൂപം ഉണ്ടാകണം.34 രൂപതകളിൽ പേത്തർത്താ ദിനത്തിൻ്റെ പിറ്റേ ദിവസം കരികുരിശ് ആചരണംതിരുനാൾ നടത്തുമ്പോൾ മേജർ അതിരൂപതയിൽ ക്ഷാര ബുധൻ ദിവസമാണ്  കുരിശ് വര തിരുനാൾ ആചരിക്കുന്നത്. ഇക്കാര്യത്തിലും ഏകീകൃത രൂപം ഉണ്ടാകണം.കുരിശുവര തിരുനാൾ മറ്റ് രൂപതകളിലെ പോലെ അതേ ദിവസം  ഇവിടെയും നടത്താൻ സഭ അധികാരികൾ തയ്യാറാകണം. അല്ലാത്ത പക്ഷം പ്രതീകാത്മകമായി മറ്റ് രൂപതകളിൽ നടക്കുന്നത് പോലെ ഇവിടെയും അന്നേ ദിവസം കുരിശ് വരആചരണ നടത്തുമെന്ന് സി എൻ എ മുന്നറിയിപ്പ് നൽകിയതായി ചെയർമാൻ ഡോ. എം.പി ജോർജ്,കൺവീനർ ജോസ് പാറേക്കാട്ടിൽ ട്രഷറർ പോൾസൺ കൂടിയിരിപ്പിൽ, വക്താവ് ഷൈബി പാപ്പച്ചൻ ഉന്നതാധികാരസമിതി അംഗങ്ങളായ എം. ജെ. ജോസഫ്. അമൽ ചെറുതുരുത്തി, എം.എ. ജോർജ്, ബൈജു തച്ചിൽ, ഷിജു സെബാസ്റ്റ്യൻ എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img