02:22pm 18 November 2026
NEWS
സി.എം.ഐ മീഡിയ പുരസ്കാരം ലിയോ തദ്ദേവൂസിനും അൽഫോൺസ് ജോസഫിനും ആന്റോ അക്കരയ്ക്കും
17/11/2026  08:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സി.എം.ഐ മീഡിയ പുരസ്കാരം ലിയോ തദ്ദേവൂസിനും അൽഫോൺസ് ജോസഫിനും ആന്റോ അക്കരയ്ക്കും

കൊച്ചി : സി.എം.ഐ സഭയുടെ  2026-ലെ ഇയർ ഓഫ് മീഡിയ ആചരണത്തിന്റെ ഭാഗമായി നൽകുന്ന മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു. സിനിമ, സംഗീതം, പത്രപ്രവർത്തനം എന്നീ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ളതാണ് പുരസ്കാരം. ഫലകവും പ്രശസ്തി പത്രവും തുകയും  അടങ്ങുന്നതാണ് ഈ പുരസ്കാരം.

സിനിമ സംവിധാനം, തിരക്കഥ  എന്നീ മേഖലകളിൽ പുലർത്തിയ അസാധാരണമായ സർഗ്ഗാത്മകതയും പ്രൊഫഷണൽ മികവും മുൻനിർത്തിയാണ് ലിയോ തദ്ദേവൂസ് പുരസ്കാരത്തിന് അർഹനായത്. സംഗീത സംവിധാനരംഗത്തെ മികച്ച സംഭാവനകൾക്കുള്ള  അംഗീകാരമായി അൽഫോൺസ് ജോസഫിനെയും  സാമൂഹിക പ്രതിബദ്ധതയുള്ള ധീരമായ പത്രപ്രവർത്തനത്തിനും രചനയ്ക്കുമായി  ആന്റോ അക്കരയെയും തിരഞ്ഞെടുത്തു.

മാധ്യമങ്ങളിലൂടെയും ആശയവിനിമയത്തിലൂടെയും സമൂഹത്തെ നവീകരിക്കുകയും വരുംതലമുറകളെ സ്വാധീനിക്കുകയും ചെയ്ത പ്രതിഭകൾക്കുള്ള ആദരവായാണ് ഈ പുരസ്കാരങ്ങൾ സമ്മാനിക്കുന്നതെന്ന് സി എം ഐ സഭയുടെ വിദ്യാഭ്യാസ മാധ്യമ വിഭാഗം കൗൺസിലർ ഫാ. ബിനോയ് ഇലവുങ്കൽ അറിയിച്ചു. നവംബർ 20, 21 തിയ്യതികളിലായി കാക്കനാട് ജനറാൾ ഹൗസില്‍ നടക്കുന്ന നാഷണൽ മീഡിയ കോൺക്ലേവിൽ വെച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ അവാർഡുകൾ സമ്മാനിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img