09:20pm 08 May 2026
NEWS
മാനസികാരോഗ്യ രംഗത്ത് പുതിയ ചുവടുവെപ്പുമായി CMHM മനസ്സിനൊരു കരുതൽ 2026 റീജിയണൽ കോൺഫറൻസ് കൊച്ചിയിൽ
08/05/2026  08:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മാനസികാരോഗ്യ രംഗത്ത് പുതിയ ചുവടുവെപ്പുമായി CMHM മനസ്സിനൊരു കരുതൽ 2026 റീജിയണൽ കോൺഫറൻസ് കൊച്ചിയിൽ

കൊച്ചി: ആധുനിക ജീവിതത്തിലെ മാനസിക സമ്മർദ്ദങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി സി.ബി.സി.ഐ (CBCI) നാഷണൽ ഹെൽത്ത് കെയർ കമ്മീഷനും കാത്തലിക് മെന്റൽ ഹെൽത്ത് മിനിസ്ട്രിയും (CMHM) സംയുക്തമായി സംഘടിപ്പിക്കുന്ന 'മനസ്സിനൊരു കരുതൽ 2026' കേരള റീജിയണൽ കോൺഫറൻസ് കൊച്ചിയിൽ കെ.സി.ബി.സി ഹെൽത്ത് കമ്മീഷൻ ചെയർമാനും കണ്ണൂർ രൂപത മെത്രാനുമായ റൈറ്റ് റവ. ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് ഒരു കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ സി.എം.എച്ച്.എം കേരള അസോസിയേറ്റ് ഡയറക്ടറും പ്രോഗ്രാം കോഡിനേറ്ററുമായ റവ. ഫാ. സുബിൻ റാത്തപ്പിള്ളിൽ സ്വാഗതം ആശംസിച്ചു.സി.ബി.സി.ഐ ഹെൽത്ത് കെയർ ഓഫീസ് നാഷണൽ സെക്രട്ടറി റവ. ഫാ. സന്തോഷ് ഡയസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സി.ബി.സി.ഐ ഹെൽത്ത് സെക്രട്ടറി സിസ്റ്റർ ലില്ലിസ എസ്.എ.ബി.എസ് ആശംസകൾ നേർന്നു. നാഷണൽ പ്രസിഡണ്ട്  ഫാ. ഷിന്റോ കുഴിഞ്ഞാലിൽ ഒ.സി.ഡിനാഷണൽ വൈസ് പ്രസിഡൻറ് എഡ്വിൻ വാക്കർ, അസോസിയേറ്റ് ഡയറക്ടർ ചിൽട്ടൺ ഫെർണാണ്ടസ്, കോഡിനേറ്റർ സി ക്രിസ്റ്റി മരിയ എസ്.എച്ച്. സെക്രട്ടറി സി.ജിലു ജോസ് സിഎംസി എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. മാനസികാരോഗ്യ ബോധവൽക്കരണ വിഷയങ്ങൾ ഉൾക്കൊള്ളുന്ന കൈപുസ്തകത്തിന്റെ പ്രകാശനവും നടന്നു. സി.എം.എച്ച്.എം കേരള റീജിയണൽ ഡയറക്ടർ ഡോ. സി. റീമ ഗ്രേസ് സി.എം.സി നന്ദി രേഖപ്പെടുത്തി.രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിൽ വിവിധ പാനൽ ചർച്ചകൾ, ഗ്രൂപ്പ് സംവാദങ്ങൾ, ആത്മീയ പിന്തുണ നൽകുന്ന പ്രാർത്ഥനാ ശുശ്രൂഷകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. സന്നദ്ധ പ്രവർത്തകർ, മാനസികാരോഗ്യ മേഖലയിലുള്ളവർ എന്നിവരടക്കം കേരളത്തിൻറെ വിവിധ ജില്ലകളിലായി 150 ഓളം പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇന്ന് വൈകുന്നേരം സമാപന സമ്മേളനത്തോടെ കോൺഫറൻസ് അവസാനിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img