07:00am 12 November 2026
NEWS
അഴിമതിക്കെതിരെ ബോധവത്കരണവുമായി ക്വീൻസ് വോകവേയിൽ സിഎംഎഫ്ആർഐയുടെ തെരുവ് നാടകം
22/11/2025  07:32 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അഴിമതിക്കെതിരെ ബോധവത്കരണവുമായി ക്വീൻസ് വോകവേയിൽ സിഎംഎഫ്ആർഐയുടെ തെരുവ് നാടകം
HIGHLIGHTS

വിജിലൻസ് ബോധവൽകരണ കാംപയിനിന്റെ ഭാഗമായി സിഎംഎഫ്ആർഐ ക്വീൻസ് വോക്‌വേയിൽ അവതരിപ്പിച്ച തെരുവ് നാടകം. 

കൊച്ചി: അഴിമതിക്കെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി സിഎംഎഫ്ആർഐ ക്വീൻസ് വോക്വേയിൽ അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമായി. ജീവനക്കാരും ഗവേഷക വിദ്യാർത്ഥികളും ചേർന്നാണ് നാടകം അവതരിപ്പിച്ചത്. അഴിമതിയെ ചെറുക്കേണ്ടത് ഒരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന ഓർമപ്പെടുത്തലായിരുന്നു നാടകം. സിഎംഎഫ്ആർഐയുടെ വിജിലൻസ് ബോധവൽകരണ കാംപയിനിന്റെ ഭാഗമായായിരുന്നു പരിപാടി. ഹാസ്യവും സാമൂഹിക വിമർശനവും കലർന്ന നാടകം വോക്‌വേയിലെ സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റി. അഴിമതി എങ്ങനെ സാമൂഹിക വ്യവസ്ഥകളെ തകിടം മറിക്കുന്നുവെന്ന് നാടകത്തിലൂടെ അവതരിപ്പിച്ചു. 

നാടകാവിഷ്‌കാരത്തിന് ശേഷം സിഎംഎഫ്ആർഐ വിജിലൻസ് ഓഫീസർ ഡോ ജെ ജയശങ്കർ ബോധവൽകരണ സന്ദേശം നൽകി.  

സത്യസന്ധത, സുതാര്യത, ഉത്തരവാദിത്തബോധം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് സിഎംഎഫ്ആർഐയുടെ വിജിലൻസ് ബോധവത്കരണ കാംപയിൻ ലക്ഷ്യമിടുന്നത്. സിഎംഎഫ്ആർഐ വിജിലൻസ് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു ബോധവൽകരണം. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img