06:00pm 18 April 2026
NEWS
ഐസിഎആർ ദക്ഷിണമേഖല കായിക മേളയിൽ സിഎംഎഫ്ആർഐ ഓവറോൾ ചാമ്പ്യന്മാർ
13/02/2026  07:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഐസിഎആർ ദക്ഷിണമേഖല കായിക മേളയിൽ സിഎംഎഫ്ആർഐ ഓവറോൾ ചാമ്പ്യന്മാർ
HIGHLIGHTS

ഹൈദരാബാദിൽ നടന്ന ഐസിഎആർ ദക്ഷിണമേഖല കായിക മേളയിൽ ഓവറോൾ ചാംപ്യൻമാരായ സിഎംഎഫ്ആർഐ.

കൊച്ചി: ഹൈദരാബാദിൽ നടന്ന ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) ദക്ഷിണ മേഖല കായിക മേളയിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ചാംപ്യൻമാരായി. 

ടീം ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച സിഎംഎഫ്ആർഐ 100 പോയിന്റുകൾ നേടിയാണ് ഒന്നാമതെത്തിയത്. 66 പോയിന്റുകൾ നേടിയ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് രണ്ടാമതെത്തി. 

ഫുട്‌ബോൾ, വോളിബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ എന്നിവയിൽ സി.എം.എഫ്.ആർ.ഐ കിരീടം ചൂടി. 100 മീറ്റർ, 200 മീറ്റർ ഓട്ടമത്സരങ്ങളിൽ സ്വർണ്ണവും റിലേയിൽ മികച്ച പങ്കാളിത്തവും വഹിച്ച സിഎംഎഫ്ആർഐയുടെ പി. രാജേന്ദ്രൻ മേളയിലെ മികച്ച കായികതാരമായി തിരഞ്ഞെടുക്കപ്പെട്ടു.  ഇതിന് പുറമെ, 400, 800, 1500 മീറ്റർ ഓട്ടം, പുരുഷ-വനിതാ വിഭാഗങ്ങലിലെ റിലേ, ഡിസ്‌കസ് ത്രോ എന്നിവയിലും സിഎംഎഫ്ആർഐ ഒന്നാമതെത്തി.  ദക്ഷിണേന്ത്യയിലെ 26 ഐ.സി.എ.ആർ സ്ഥാപനങ്ങളാണ് കായികമേളയിൽ മാറ്റുരച്ചത്. 


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img