NEWS
വിജിലൻസ് ബോധവൽകരണത്തിന് തെരുവ് നാടകവുമായി സിഎംഎഫ്ആർഐ
28/11/2026 06:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
സിഎംഎഫ്ആർഐ മറൈൻ ഡ്രൈവിൽ ്അവതരിപ്പിച്ച തെരുവ് നാടകത്തിലെ ദൃശ്യം.
കൊച്ചി: വിജിലൻസ് ബോധവൽകരണ കാമ്പയിനിന്റെ ഭാഗമായി സിഎംഎഫ്ആർഐ മറൈൻ ഡ്രൈവിൽ തെരുവ് നാടകം അവതരിപ്പിച്ചു. സാമൂഹിക പുരോഗതിക്കും രാജ്യത്തിന്റെ സാമ്പത്തിക സമൃദ്ധിക്കും വ്യക്തിജീവിതത്തിൽ സത്യസന്ധത അനിവാര്യമാണെന്ന സന്ദേശം നൽകുന്നതായിരുന്നു നാടകം. സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞരും ജീവനക്കാരും ചേർന്നാണ് തെരുവുനാടകം അവതരിപ്പിച്ചത്. ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്തു. ഡോ ജെ ജയശങ്കർ, പി മുരളീധരൻ എന്നിവർ പ്രസംഗിച്ചു. സിഎംഎഫ്ആർഐ വിജിലൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










