02:35am 10 November 2026
NEWS
‌സ്വാഗത പ്രാസം​ഗികന്റെ പുകഴ്ത്തലിൽ അസ്വസ്ഥനായി പിണറായി വിജയൻ
19/06/2025  05:15 PM IST
nila
‌സ്വാഗത പ്രാസം​ഗികന്റെ പുകഴ്ത്തലിൽ അസ്വസ്ഥനായി പിണറായി വിജയൻ

സ്വാ​ഗത പ്രാസം​ഗികൻ വാനോളം പുകഴ്ത്തി മുന്നേറവെ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒടുവിൽ മുഖ്യമന്ത്രി ഇടയുമെന്ന ഭയത്താൽ പ്രസം​ഗം ചുരുക്കാൻ കത്തുകൊടുത്ത് സംഘാടകർ. ടാ​ഗോർ തീയറ്ററിൽ ഇന്ന്  പി.എൻ. പണിക്കർ അനുസ്മരണ വായനദിനാചരണത്തിനിടെയാണ് സംഭവം. എന്നാൽ, പ്രസം​ഗം അവസാനിപ്പിച്ചെത്തിയ സ്വാ​ഗത പ്രാസം​ഗികനോട് സൗഹാർദ്ദത്തോടെയാണ് മുഖ്യമന്ത്രി പെരുമാറിയത്. 

പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ ബാല​ഗോപാലായിരുന്നു പരിപാടിയുടെ സ്വാ​ഗത പ്രാസം​ഗികൻ. ‘മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം, പിണറായി വിജയൻ ലെജൻഡ്’ എന്നിങ്ങനെയായിരുന്നു ബാല​ഗോപാലിന്റെ പുകഴ്ത്തൽ. തന്നെ വാനോളം പുകഴ്ത്തിയുള്ള സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി അസ്വസ്ഥനാണെന്ന് തിരിച്ചറിഞ്ഞ സംഘാടകർ പ്രസംഗം പരിമിതപ്പെടുത്താൻ സ്വാഗതപ്രസംഗകനായ എൻ.ബാലഗോപാലിന് പേപ്പറിൽ എഴുതി നിർദേശം നൽകി. 

ഇതോടെ, കൂടുതൽ സംസാരിച്ചാൽ മുഖ്യമന്ത്രിക്കു ദേഷ്യം വരുമെന്നും അദ്ദേഹത്തെ തനിക്കു പേടിയാണെന്നും പറഞ്ഞ് ബാലഗോപാൽ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.  സീറ്റിലേക്കു മടങ്ങിയ ബാലഗോപാലിനോട് ‘മൂന്നു മിനിറ്റാണല്ലോ പ്രസംഗിച്ചത്’ എന്ന്ചിരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങൾ ലോകത്തിനു തന്നെ മാതൃകയാണെന്നും രാജ്യത്തിനാകെ വഴി കാട്ടിയവരാണ് കേരളമെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img