
ദോഹ: മേഖലയിലെ സംഘർഷത്തെ തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതുമൂലം ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ വലിയ പ്രതിസന്ധി നേരിടുന്നതായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പ്രസ്താവിച്ചു. കടൽമാർഗ്ഗമുള്ള ചരക്കുനീക്കം തടസ്സപ്പെട്ടത് ഇരുരാജ്യങ്ങൾക്കുമിടയിലെ ഇറക്കുമതി-കയറ്റുമതി മേഖലകളെ ഒരുപോലെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെത്തന്നെ ബാധിക്കുന്ന രീതിയിലാണ് നിലവിലെ പ്രതിസന്ധി. ഇന്ത്യക്കാവശ്യമായ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (LNG) 20 ശതമാനവും, ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ (LPG) ആകെ ഉപഭോഗത്തിന്റെ 10 ശതമാനവും ഖത്തറിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പ്രധാന ജലപാത അടച്ചതോടെ ഈ തന്ത്രപ്രധാനമായ ഊർജ്ജ ഇറക്കുമതിയിൽ വലിയ തടസ്സമാണ് നേരിടുന്നത്.
കയറ്റുമതി മേഖലയും പ്രതിസന്ധിയിൽ
ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ കയറ്റുമതിയെയും സമുദ്ര വ്യാപാര തടസ്സങ്ങൾ ബാധിച്ചിട്ടുണ്ട്.
ഭക്ഷ്യ ഉൽപ്പന്നങ്ങൾ,
ഇലക്ട്രോണിക്സ്,l ഉപകരണങ്ങൾ
ആഭരണങ്ങൾ,
ഓട്ടോമൊബൈലുകൾ,
എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ
തുടങ്ങിയ വിവിധ ചരക്കുകളുടെ നീക്കം ഇതോടെ സ്തംഭിച്ചു. ഖത്തറിന് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിലും സമാനമായ വെല്ലുവിളികളാണ് നിലവിലുള്ളതെന്നും അംബാസഡർ ചൂണ്ടിക്കാട്ടി.











