02:58pm 14 November 2026
NEWS
കേരള വനം വന്യജീവി വകുപ്പ് എറണാകുളം മേഖലയിൽ സംഘടിപ്പിച്ച മലയാള ഭാഷാ വരാഘോഷത്തിന്റെ സമാപന സമ്മേളനം
07/11/2025  09:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള വനം വന്യജീവി വകുപ്പ്    എറണാകുളം മേഖലയിൽ സംഘടിപ്പിച്ച മലയാള ഭാഷാ വരാഘോഷത്തിന്റെ സമാപന സമ്മേളനം

എറണാകുളം : കേരള വനം വന്യജീവി വകുപ്പ്   എറണാകുളം മേഖലയിൽ സംഘടിപ്പിച്ച മലയാള ഭാഷാ വരാഘോഷത്തിന്റെ സമാപന സമ്മേളനം നവംബർ 7 നു ഉച്ചയ്ക്ക് 2.30 നു പെരുമ്പാവൂർ തടി വില്പന വിഭാഗം കോൺഫറൻസ് ഹാളിൽ നടന്നു. ഭരണ ഭാഷയിൽ മലയാള ഭാഷയുടെ പ്രാധാന്യം വർദ്ധിപ്പിക്കുക, ജീവനക്കാരുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുക, മലയാള ഭാഷയുടെ ഉപയോഗം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ വിവിധ വിഷയങ്ങളിൽ പ്രഭാഷണം, മലയാള ഭാഷാ പ്രാവീണ്യത്തിൽ ജീവനക്കാർക്കുള്ള വിവിധ മത്സരങ്ങൾ എന്നിവ നവംബർ 1 മുതൽ 7 വരെ നടന്നതിന്റെ സമാപനമാണ്  നടന്നത്.     പ്രശസ്ത ഗാന രചയിതാവ് ശ്രീ ചിറ്റൂർ ഗോപി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എറണാകുളം സോഷ്യൽ ഫോറെസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ ശ്രീ ഫെൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു. കഥാ കൃത്തും, പ്രബന്ധകാരനും, അധ്യാപകനുമായ ശ്രീ ജോസഫ് പനയ്ക്കൽ സമ്മാന ദാനം നിർവഹിച്ചു.  കവിയും വനംവകുപ്പ് ജീവനക്കാരനുമായ ശ്രീ വിശാൽ റോയ് പ്രഭാഷണം നടത്തി.  ശ്രീമതി ചിന്നു ജനാർദ്ദനൻ (ലൈസൻ ഓഫീസർ), ശ്രീമതി വീണാദേവി (ഡിഫ്ഒ, ഫ്ലയിങ് സ്‌ക്വാഡ് എറണാകുളം) ശ്രീമതി ശ്രീദേവി മധുസൂദനൻ (ഡിഫ്ഒ, ടിമ്പർ സെയിൽസ് പെരുമ്പാവൂർ) എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img