
Dr. Phiros Shah, Dr. Radhika Rajashree, Dr. Antonio Bonaduce, Dr. A Biju Kumar, Dr. Björn Johan Emil Burr Nyberg, Dr. Dinesh K, Dr. Bindu G, Dr. Abish B
കൊച്ചി : കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓ ഷ്യൻ സ്റ്റഡീസിലെ (KUFOS) ഓഷ്യനോഗ്രഫി ഡിപ്പാർട്മെന്റും നാൻസൺ എൻവയോൺമെന്റൽ റിസർച്ച് സെന്റർ ഇന്ത്യ (NERCI )യുമൊത്ത് ചേർന്നുള്ള സെമിനാർ ഫെബ്രുവരി 5നു കുഫോസ് യൂണിവേഴ്‌സിറ്റി സെമിനാർ ഹാളിൽവെച്ചു നടന്നു .ക്ലൈമറ്റ് ചേയ്ഞ്ച് ആൻഡ് ഓഷ്യൻ പ്രോസെസ്സസ് എന്നതായിരുന്നു സെമിനാറിന്റെ വിഷയം. ടെക്നിക്കൽ സെഷനിൽ നോർവേയിൽ നിന്നുള്ള രണ്ട് അന്താരാഷ്ട്ര ശാസ്ത്രജ്ഞർ പ്രഭാഷണം നടത്തി:
നോർവീജിയൻ നാൻസൺ സെന്ററിലെ റിസർച് ഡയറക്ടർ ഡോ. ആന്റോണിയോ ബൊനാഡ്യൂസ്, Mesoscale variability in the global ocean: new insights from wide‑swath altimetry എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ബർഗെൻ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിയോൺ ജോഹാൻ നൈബർഗ്, Applications of Geospatial Analysis in the Geosciences എന്ന വിഷയത്തിൽ സംസാരിച്ചു.
സെമിനാറിൽ പ്രൊഫ. എ. ബിജു കുമാർ (വൈസ്ചാൻസലർ, കുഫോസ് ), പ്രൊഫ. ദിനേഷ് കെ (റജിസ്ട്രാർ, കുഫോസ് ), പ്രൊഫ. രാധിക രാജശ്രീ (ഡീൻ, ഫാക്കൽറ്റി ഓഫ് ഓഷ്യൻ സയൻസ് ആൻഡ് ടെക്‌നോളജി കുഫോസ് ), ഡോ. ബിന്ദു ജി (പ്രിൻസിപ്പൽ സയന്റിസ്റ്റ്, NERCI), ഡോ. അബീഷ് ബി (അസിസ്റ്റന്റ് പ്രൊഫസർ, കുഫോസ്) എന്നിവർ സംസാരിച്ചു. ഓഷ്യാനോഗ്രഫി ഡിപ്പാർട്മെൻറ് തലവൻ ഡോ. ഫിറോസ് ഷാ നന്ദി പ്രഭാഷണം നടത്തി
ഡോ. അജിത് ജോസഫ് (എക്സിക്യൂട്ടീവ് ഡയറക്ടർ, NERCI), ഡോ. ഫിറോസ് ഷാ, ഡോ. അബീഷ് ബി എന്നിവർ കൺവീനർമാരായ സെമിനാറിൽഡോ. ശ്രുതി തലയാപ്പിൽ, ഡോ. ദീപുലാൽ, ശ്രീ. അഖിൽ വർഗീസ് എന്നിവരായിരുന്നു ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങൾ.
Photo Courtesy - Google








