12:19am 07 November 2026
NEWS
ഖത്തറിൽ വിപുലമായ സംവിധാനത്തോടെ ക്ലിക്കോൺ ബിസിനസ്സ് ഹബ്ബ് ആരംഭിച്ചു
20/02/2025  10:31 PM IST
ഖത്തറിൽ വിപുലമായ സംവിധാനത്തോടെ ക്ലിക്കോൺ ബിസിനസ്സ് ഹബ്ബ് ആരംഭിച്ചു

ദോഹ: അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഖത്തറിന്റെ വളർച്ചക്ക് അനുസൃതമായി പ്രമുഖ ബ്രാൻഡായ ക്ലിക്കോൺ വിപുലമായ സജ്ജീകരണങ്ങളോടെ ബിർകത്തുൽ അവാമീർ ലോജിസ്റ്റിക് പാർക്കിൽ പുതുതായി നിർമ്മിച്ച ബിസിനസ്സ് ഹബ്ബിന് തുടക്കം കുറിച്ചു. ഖത്തറിലെ സാമൂഹിക സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഗ്രൂപ്പ്‌ ചെയർമാൻ അബ്ദുല്ല പൊയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. 
സൗദിയ ഗ്രൂപ്പ്‌ ചെയർമാൻ N K മുസ്തഫ, മസ്‌കർ-ദാന ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ മൂസ കുറുങ്ങോട്ട്, ക്ലിക്കോൺ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ സലീം അഹ്മദ്, Director അമീർ കല്ലിൽ,ഗ്രൂപ്പ്‌ സി.ഇ.ഒ  & Executive Director ഹാരിസ് കണ്ടാമ്പത്തു, ഡയറക്ടർ ജൂറൈജ് ഇത്തിലോട്ട്, ഖത്തർ ഓപ്പറേഷൻസ് ഡയറക്ടർ ഹബീബു റഹ്‌മാൻ , അബ്ദുൽ അസീസ്‌ കൊല്ലറോത് ( country head)സലീം മുഹ്‌യുദ്ധീൻ (Qatar sales head)തുടങ്ങിയവർ സംബന്ധിച്ചു. വർഷങ്ങളായി ഖത്തർ വിപണിയിൽ സജീവ സാന്നിധ്യമായ ക്ലിക്കോൺ, അനുബന്ധ ബ്രാൻഡുകൾ ആയ HOMEWAY, Traveller, finefeather , Britemax ഉത്പന്നങ്ങൾ ബിർകത്തുൽ അവാമീറിലെ പുതിയ കേന്ദ്രം വഴിയാണ് വിതരണം നടക്കുക. വിപണനാനന്തര സേവനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img