NEWS
സഹപ്രവർത്തകൻ്റെ മാനസിക പീഡനത്തിൽ മനംനൊന്ത് പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
27/02/2025 04:08 PM IST
nila

കല്പറ്റ: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. സഹപ്രവർത്തകൻ്റെ മാനസിക പീഡനത്തിൽ മനംനൊന്താണ് ക്ലർക്കായ ജീവനക്കാരി ജീവനൊടുക്കാൻ ശ്രമിച്ചത്. ജീവനക്കാരി ഓഫീസിലെ ശുചിമുറിയിൽ കയറി കൈ ഞരമ്പ് മുറിക്കുകയായിരുന്നു.
ജോയിൻറ് കൗൺസിൽ നേതാവ് മാനസികമായി പീഡിപ്പിച്ചുവെന്നാണ് ജീവനക്കാരിയുടെ പരാതി. ആഭ്യന്തര പരാതി പരിഹാര സമിതിക്ക് പരാതി നൽകിയ ജീവനക്കാരിയെ വനിതാ കമ്മീഷന്റെ സിറ്റിങ്ങിൽ വച്ചും മോശമായി ചിത്രീകരിച്ചു എന്ന് സഹപ്രവർത്തകയും ആരോപിച്ചു. വയനാട് കളക്ടറേറ്റിൽ എൻജിഒ യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











