NEWS
സ്വച്ഛത കാംപയിൻ ആചരിച്ചു.
31/12/2025 04:15 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) 'സ്വച്ഛതാ പഖ്വാഡ' കാംപയിൻ ആചരിച്ചു. രണ്ടാഴ്ച നീണ്ടുനിന്ന പരിപാടിയിൽ ശുചീകരണം, ബോധവൽകരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു.
പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള മത്സ്യതീറ്റ നിർമാണരീതിയിൽ മത്സ്യകർഷകർക്ക് പരിശീലനം നൽകി. പ്ലാസ്റ്റിക് മലിനീകരണം, പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം എന്നിവയെക്കുറിച്ച് ബോധവൽകരണ പരിപാടികൾ നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സിഎംഎഫ്ആർഐയുടെ ഗവേഷണ കേന്ദ്രങ്ങളിലും കാംപയിനിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തെരുവ് നാടകം, വിദ്യാർത്ഥി-കർഷക സംഗമങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







