02:58pm 12 November 2026
NEWS
വനപരിസ്ഥിതി സംരക്ഷണത്തിന് ക്ലീനിംഗ് ക്യാമ്പെയ്ൻ
06/01/2026  11:00 AM IST
nila
വനപരിസ്ഥിതി സംരക്ഷണത്തിന് ക്ലീനിംഗ് ക്യാമ്പെയ്ൻ

ദോഹ: രാജ്യവ്യാപകമായി വനപ്രദേശങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആരംഭിച്ചു. വന്യജീവി സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ക്ലീനിംഗ് ആൻഡ് നഴ്സറി ക്യാമ്പെയ്ൻ’ പദ്ധതിയുടെ ഭാഗമായാണ് വിവിധ മേഖലകളിൽ ശുചീകരണ ക്യാമ്പെയ്‌നുകൾ സംഘടിപ്പിച്ചത്.
വടക്കൻ, തെക്കൻ മേഖലകളിലെ നഴ്സറികളും പടിഞ്ഞാറൻ ഒയാസിസ് പ്രദേശങ്ങളും ഉൾപ്പെടെ നിരവധി വനപ്രദേശങ്ങളിലാണ് ശുചീകരണം നടത്തിയത്. അടുത്തിടെ പെയ്ത മഴയും ശക്തമായ കാറ്റും മൂലം മാലിന്യങ്ങൾ അടിഞ്ഞുകൂടിയ സാഹചര്യത്തിലാണ് നടപടി.
വനപരിസ്ഥിതിയുടെ ശുചിത്വം നിലനിർത്താനും പ്രകൃതി ആവാസവ്യവസ്ഥകൾ സംരക്ഷിക്കാനും പരിസ്ഥിതി സുസ്ഥിരതയെക്കുറിച്ചുള്ള പൊതുജന ബോധവത്കരണം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ക്യാമ്പെയ്‌നുകൾ നടപ്പാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img