
വൈപ്പിൻ : കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മാലിപ്പുറത്തെ കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് ബിജെപി വൈപ്പിൻ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.വളപ്പ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ ബിജെപി എറണാകുളം സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ എസ് ഷൈജു ഉദ്ഘാടനം ചെയ്തു..
മണ്ഡലം പ്രസിഡണ്ട് എ എസ് ഷിനോസ് അധ്യക്ഷത വഹിച്ചു.
വൈപ്പിൻ ജനത അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിന്റെ നരകയാതനയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തൊണ്ണൂറുകൾ മുതൽ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമ ത്തിന്റെ രൂക്ഷതയിൽ നിന്നും വൈപ്പിൻ ജനതയ്ക്ക് ഇതുവരെ മോചനം ലഭിച്ചില്ല.കോടിക്കണക്കിന് രൂപ നിർമ്മാണ പ്രവർത്തികൾക്ക് വേണ്ടി ചെലവഴിച്ച മുരുക്കുംപാടം,ഞാക്കൽ,അണിയൽ ജലസംഭരണികൾ പ്രവർത്തന സജ്ജമാക്കിയാൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.വേനൽ കടുത്തതോടെ മഞനക്കാട്, നെടുങ്ങാട് പോലെയുള്ള കിഴക്കൻ പ്രദേശങ്ങളിലും തീരദേശ ഗ്രാമങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകുകയാണ്. പരിഹാരം എന്ന നിലയിൽ പണിത ജലസംഭരണികൾ കമ്മീഷൻ ചെയ്യാൻ സർക്കാർ തയ്യാറാവണം. ഏകദേശം 10 കോടി രൂപ മുതൽ മുടക്കുള്ള ടാങ്കുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. ആവശ്യമായിട്ടുള്ള വെള്ളം ശേഖരിക്കുവാനും വൈപ്പിൻ കരയിലെ ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്ന കുടിവെള്ള പദ്ധികൾക്ക് പ്രാധാന്യം കൊടുക്കാൻ ഭരണാധികാരികൾ തയ്യാറാവണം. കുടിവെള്ളക്ഷാമത്തിന് ശാശ്വതമായിട്ടുള്ള പരിഹാരം കാണണമെന്നും ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി ജില്ലാ പ്രസിഡണ്ട് ആവശ്യപ്പെട്ടു.
മണ്ഡലം ജനറൽ സെക്രട്ടറിമാരായകെ കെ ഉണ്ണികൃഷ്ണൻ, എ.എം.മഹേഷ്, മണ്ഡലം ഭാരവാഹികളായ പി.എം.സന്തോഷ്, കെ.പി.അനീഷ്കുമാർ, ടി.ജി.ഗണേശൻ, സായ്ദേവൻ തമ്പി, കെ.ഡി.ഡെമീഷ്, പി.പി.സുമതി, സുമ രാജീവ്, ജെ.യമുന, എം.എസ്.പ്രദീപ്കുമാർ, ബിജെപി എളംകുന്നപുഴ സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മറ്റപ്പള്ളി, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സിനീഷ്, ലാലൻ പോണത്ത്, പി.എൻ.ശിവൻ, എം.എ.സീനതുടങ്ങിയവർ പ്രസംഗിച്ചു











