11:10pm 10 November 2026
NEWS
എം.ആർ. അജിത്കുമാറിന് ക്ലീൻചിറ്റ്; വിജിലൻസ് റിപ്പോർട്ട് പുറത്ത്
17/08/2025  08:44 AM IST
സുരേഷ് വണ്ടന്നൂർ
എം.ആർ. അജിത്കുമാറിന് ക്ലീൻചിറ്റ്; വിജിലൻസ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. എം.എൽ.എ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയ വിജിലൻസ്, അജിത്കുമാറിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ശുപാർശ ചെയ്തു. എന്നാൽ അജിത്കുമാറിന്റെ മൊഴി മാത്രം പരിഗണിച്ചുള്ള റിപ്പോർട്ടാണ് ഇതെന്ന വിമർശനവുമായി വിജിലൻസ് കോടതി രംഗത്തെത്തിയിരുന്നു. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും സർക്കാർ പുറത്തുവിടാതിരുന്ന റിപ്പോർട്ടാണിത്.

​പ്രധാന കണ്ടെത്തലുകൾ ഇവയാണ്:

​സ്വർണക്കടത്ത് ആരോപണം: കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ അജിത്കുമാറിന് പങ്കുണ്ടെന്ന ആരോപണം തെറ്റാണ്. ഒരു നടപടിയിലും അദ്ദേഹം ഇടപെട്ടിട്ടില്ല.
​തേക്ക് മരം കടത്ത്: മലപ്പുറം എസ്.പി ഓഫീസിൽ നിന്ന് തേക്ക് മരം കടത്തി ഫർണിച്ചർ ഉണ്ടാക്കിയെന്ന ആരോപണത്തിൽ കഴമ്പില്ല. രേഖകൾ പ്രകാരം തേക്ക് കഷണങ്ങൾ ലേലത്തിൽ വിറ്റതാണ്.
​രണ്ട് കോടി രൂപ കൈക്കൂലി: ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയിൽ നിന്ന് കേസ് ഒഴുവാക്കാൻ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിനും തെളിവില്ല.
വീടും ഫ്ലാറ്റും: കവടിയാറിലെ വീടുനിർമാണവും ഫ്ലാറ്റ് വാങ്ങിയതും നിയമപരമാണ്. എല്ലാ പണമിടപാടുകളും ബാങ്ക് വഴിയാണ് നടന്നിട്ടുള്ളത്.
​ദുബായിലെ ബിസിനസ്: ദുബായിൽ അജിത്കുമാറിന് ബിസിനസ് നിക്ഷേപങ്ങളുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.

​അതേസമയം, ആരോപണങ്ങൾ ഉന്നയിച്ച പി.വി. അൻവറിന് തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ലെന്നും, അജിത്കുമാറിന്റെ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന് വിജിലൻസ് നിയമോപദേശകന്റെ ഒപ്പില്ലെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img