കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ യുവജന ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 28 മുതൽ മാർച്ച് 2 വരെ ‘പോയട്രി ഓഫ് ദി ബോഡി, ദി ആർട്ട് ഓഫ് ഡാൻസിങ്’ എന്ന പേരിൽ ത്രിദിന ശാസ്ത്രീയ നൃത്ത ശില്പശാല സംഘടിപ്പിക്കും. സുപ്രസിദ്ധ നർത്തകിയും ചെന്നൈ സൗഗന്ധിക സ്കൂൾ ഓഫ് ഡാൻസ് ഡയറക്ടറുമായ ഡോ. നീന പ്രസാദ് ക്യൂറേറ്റ് ചെയ്യുന്ന ശില്പശാലയിൽ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പുറമേ ശാസ്ത്രീയ നൃത്തത്തിൽ അടിസ്ഥാന പരിശീലനമുള്ള വിദ്യാർത്ഥികൾക്കും, അല്ലാത്തവർക്കും പങ്കെടുക്കാം. സർവകലാശാല വിദ്യാർത്ഥികൾ 300 രൂപയും, മറ്റ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾ 600 രൂപയും, മറ്റുള്ളവർ 1500 രൂപയുമാണ് ത്രിദിന ശില്പശാലയിൽ പങ്കെടുക്കുന്നതിനായി ഫീസ് നൽകേണ്ടത്. മാർച്ച് 1ന് വൈകിട്ട് 6 മണിക്ക് സർവകലാശാല സെമിനാർ കോംപ്ലക്സിൽ ഡോ. നീനയും സംഘവും അവതരിപ്പിക്കുന്ന സംവേദനാത്മക നൃത്ത പ്രകടനവുമുണ്ടായിരിക്കും. ഇതിൽ പ്രവേശനം സൗജന്യമാണ്. വിശദ വിവരങ്ങൾ https://www.welfare.cusat.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വർക്ക്ഷോപ്പിന് അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 26 ആണ്. വിശദ വിവരങ്ങൾക്ക് 9447508345.










