03:37am 20 April 2026
NEWS
ക്ലാസിക്ക് ഖത്തറിന്റെ ഓള്‍ഡ് ഈസ് ഗോള്‍ഡ് സീസണ്‍ ഒന്ന് അവിസ്മരണീയമായി
05/08/2025  09:33 AM IST
nila
ക്ലാസിക്ക് ഖത്തറിന്റെ ഓള്‍ഡ് ഈസ് ഗോള്‍ഡ് സീസണ്‍ ഒന്ന് അവിസ്മരണീയമായി

ദോഹ. ഖത്തറിലെ  പ്രശസ്ത ഗായിക ബിന്ദു ചന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ഖത്തറിലെ വേദികളില്‍ നിറസാന്നിധ്യമായ ക്ലാസിക്ക് ഖത്തറിന്റെ ഓള്‍ഡ് ഈസ് ഗോള്‍ഡ് സീസണ്‍ ഒന്ന് ദോഹ മോഡേണ്‍ ആര്‍ട്ട് സെന്റര്‍ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിന് സംഗീതാസ്വാദനത്തിന്റെ അവിസ്മരണീയമായ രാവ് സമ്മാനിച്ചു. ബിന്ദുചന്ദ്രന്‍ , നൗഷാദ് ഇടപ്പള്ളി,  ജാഫര്‍ ജബ്ബാര്‍,    യൂനുസ് അലിയാര്‍ , സന്തോഷ് ,   ശരീഫ് വയലത്തൂര്‍ ,  സുരേഷ് കുമാര്‍  ,   സുരേഷ് കുന്നംകുളം,    രജീസ് സുഭാഷ് കമ്മാടന്‍  എന്നിവരവതരിപ്പിച്ച തെരഞ്ഞെടുത്ത പാട്ടുകള്‍ ഓരോന്നും ഒന്നിനൊന്ന് മെച്ചമായിരുന്നു. സഹൃദയ ലോകത്തെ കയ്യിലെടുത്ത ഗായകരും സംഘാടകരും പരിപാടി കൂടുതല്‍ ഹൃദ്യമാക്കി.  
ലക്ഷ്മിയുടെയും ഐശ്വര്യയുടെയും വ്യത്യസ്തമായ ഡാന്‍സുകള്‍ പരിപാടിക്ക് മാറ്റുകൂട്ടി. 
മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, ഖത്തറിലെ പ്രമുഖ മെഡിക്കല്‍ പ്രാക്ടീഷണരായ  ഡോ. സമീര്‍ കലന്ദന്‍ , ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ പ്രസിഡണ്ട് സന്തോഷ് കണ്ണംപറമ്പില്‍ , ലോകകേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, നോര്‍വ ഖത്തര്‍ പ്രസിഡണ്ട്  നിസാം അബ്ദുസമദ് എന്നിവര്‍ ചടങ്ങില്‍ അതിഥികളായിരുന്നു. 

ഖത്തറിലെ പ്രശസ്ത ഗായകന്‍ മുഹമ്മദ് ത്വയ്യിബിന്റെ ജന്മദിന കേക്ക് മുറിച്ചും സംഘാടകര്‍ പരിപാടി സവിശേഷമാക്കി
അരുണ്‍ പിള്ള പ്രവീണ്‍ ആയിരുന്നു പരിപാടിയുടെ അവതാരകന്‍

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img