02:06am 05 September 2026
NEWS
തിരുവനന്തപുരത്ത് രണ്ടു പത്താം ക്ലാസ് വിദ്യാർത്ഥികൾ തൂങ്ങി മരിച്ച നിലയിൽ
15/03/2025  04:17 PM IST
nila
തിരുവനന്തപുരത്ത് രണ്ടു പത്താം ക്ലാസ് വിദ്യാർത്ഥികൾ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടു പത്താം ക്ലാസ് വിദ്യാർത്ഥികൾ തൂങ്ങി മരിച്ച നിലയിൽ. ആറ്റിങ്ങൽ വലിയകുന്ന് ശിവത്തിൽ അമ്പാടി കണ്ണൻ (15), മാറാനല്ലൂർ മിന്നു നിവാസിൽ വീണയുടെ മകൾ വൈഷ്ണവി എന്നിവരാണ് മരിച്ചത്. പള്ളിപ്പുറം കേന്ദ്രിയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അമ്പാടി കണ്ണൻ. മാറനല്ലൂർ ഡിവിഎൻ എംഎംഎച്ച്എസ്എസ് വിദ്യാർത്ഥിനിയാണ് വൈഷ്ണവി. പത്താംക്ലാസ് പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് വിദ്യാർത്ഥികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 

വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു അമ്പാടി കണ്ണനെ കണ്ടെത്തിയത്.  വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൻറെ ക്ലാമ്പിൽ കുരുക്കിട്ടാണ് വൈഷ്ണവി മരിച്ചത്. അമ്പാടി കണ്ണന്റെ മരണത്തിൽ ആറ്റിങ്ങൽ പൊലീസും വൈഷ്ണവിയുടെ മരണത്തിൽ മാറനല്ലൂർ പൊലീസും അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img