04:16pm 30 October 2026
NEWS
കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഇൻസ്റ്റഗ്രാം സൗഹൃദവും പൊലീസ് അന്വേഷണത്തിൽ
30/10/2026  01:20 PM IST
nila
കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഇൻസ്റ്റഗ്രാം സൗഹൃദവും പൊലീസ് അന്വേഷണത്തിൽ

 

കൊല്ലം: ഓടനാവട്ടത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടയിൽ രാജിഭവനിൽ രാജേഷ്–അഞ്ജു ദമ്പതികളുടെ മകൾ മാളവിക (15) ആണ് മരിച്ചത്. തൃക്കണ്ണമംഗൽ എസ്.കെ.വി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് സ്കൂൾ വിട്ട് ഏകദേശം 5.30ഓടെയാണ് മാളവിക വീട്ടിലെത്തിയത്. തുടർന്ന് കുളിക്കാനായി രണ്ടാം നിലയിലെ കിടപ്പുമുറിയിലേക്ക് പോയി. ഏറെ സമയം കഴിഞ്ഞിട്ടും മുറിയിൽനിന്ന് പുറത്തുവരാത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചപ്പോഴാണ് ജനലിലൂടെ മാളവികയെ തൂങ്ങിയ നിലയിൽ കണ്ടത്.

ഉടൻതന്നെ വാതിൽ തകർത്തു അകത്തുകടന്ന് കെട്ടഴിച്ച ശേഷം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാളവികയ്ക്ക് സ്വന്തമായി മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അമ്മയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഇൻസ്റ്റഗ്രാം വഴി ഒരു യുവാവുമായി സൗഹൃദമുണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ ബന്ധത്തിന് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. വിശദമായ അന്വേഷണം നടത്തിയ ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൂയപ്പള്ളി പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img