04:26am 12 November 2026
NEWS
കിഴക്കമ്പലത്ത് സംഘര്‍ഷം
09/12/2025  08:14 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കിഴക്കമ്പലത്ത് സംഘര്‍ഷം

കിഴക്കമ്പലത്ത് സംഘര്‍ഷം  ട്വന്റി20 പാര്‍ട്ടി പ്രസിഡന്റിനെ തടയാന്‍ ശ്രമംഹൈക്കോടതി ഉത്തരവും, ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവും കാറ്റില്‍ പറത്തി പിണറായി സര്‍ക്കാര്‍ .
കിഴക്കമ്പലത്ത് കണ്ണൂര്‍ മോഡല്‍ നടപ്പാക്കാന്‍ സിപിഎം ശ്രമം കോടതിയും മാധ്യമങ്ങളും ഉള്ളത്‌കൊണ്ട് തങ്ങള്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്നുവെന്ന് സാബു ജേക്കബ്

കിഴക്കമ്പലം (09.12.2025) വോട്ടെടുപ്പിനിടെ കിഴക്കമ്പത്ത് ബൂത്തില്‍ സംഘഷം സൃഷ്ടിച്ച് സിപിഎം കോണ്‍ഗ്രസ് ഗുണ്ടകളുടെ വിളയാട്ടം. ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബും കുടുംബാംഗങ്ങളും തങ്ങളുടെ സ്വന്തം ബൂത്തായ വിലങ്ങ് സെന്റ് മേരീസ് പള്ളി ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ്  സിപിഎം-കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടുകയും ബൂത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തത്. മുന്‍ വര്‍ഷങ്ങളില്‍ സിപിഎം ഗുണ്ടകള്‍ കിഴക്കമ്പലം പഞ്ചായത്തിലെ പലബൂത്തുകളിലും സംഘര്‍ഷം സൃഷ്ടിച്ച് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇക്കുറി ഇതിനെ തടയാന്‍ ട്വന്റി20 പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ 10 പരം ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നല്‍കി 139 ബൂത്തുകളില്‍  വീഡിയോ റെക്കോഡിംഗും മുഴുവന്‍ ബൂത്തുകളില്‍ പോലീസ് സംരക്ഷണത്തിനുള്ള ഉത്തരവും സമ്പാദിച്ചിരുന്നു. ഈ ഉത്തരവ് നടപ്പാക്കി കിട്ടുന്നതിന് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച തുകയും സ്ഥാനാര്‍ത്ഥികള്‍ സര്‍ക്കാരില്‍ അടച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ആവശ്യം നടപ്പാക്കി തരുന്നതില്‍ സംസ്ഥന ഇലക്ഷന്‍ കമ്മീഷന്‍ പരാജയപ്പെട്ടു. ഇതിനെതിരെ കേന്ദ്ര ഇലക്ഷന്‍ കമ്മീഷനും, ഹൈക്കോടതിക്കും പാര്‍ട്ടി പരാതി നല്‍കും. കിഴക്കമ്പലം പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രിക്രിയ അട്ടിമറിക്കുന്നതിന് സിപിഎം പാര്‍ട്ടിയുടെയും സ്ഥലം എം.എല്‍.എ പി.വി. ശ്രീനിജന്റെയും നേതൃത്വത്തില്‍ ആസൂത്രിത നീക്കമാണ് നടന്നത്. ട്വന്റി 20യെ എങ്ങനെയും പരാജയപ്പെടുത്താന്‍ ബദ്ധ വൈരികാളായ ഇടത്-വലത് മുന്നണികള്‍ 25 പാര്‍ട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ട് രൂപീകരിച്ച് സ്ഥാനാര്‍ത്ഥികളെ നിറുത്തി. കൂടാതെ ഓരോ ബൂത്തിലും ട്വന്റി20ക്കെതിരെ ഒന്നില്‍ കൂടുതല്‍ അപരന്മാരെയും സൃഷ്ടിച്ച് തിരഞ്ഞെടുപ്പിന് ഇറങ്ങിയ പരിതാപകരമായ കാഴ്ച്ചയാണ് ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്സും, സിപിഎമും നടത്തിയത്.കഴിഞ്ഞ തവണയും ഇപ്രകാരമുള്ള കുത്സിത പ്രവര്‍ത്തനം നടത്തിയെങ്കിലും ജനം ട്വന്റി20യെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുകയാണുണ്ടായത്.

വര്‍ഷങ്ങളായി സി.പി.എം. കണ്ണൂരില്‍ ജനങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തി അടിമകളാക്കി പാര്‍ട്ടി ഗ്രാമം സൃഷ്ടിച്ച്  ജനാധിപത്യ പ്രിക്രിയയെ അട്ടിമറിച്ച് വരുന്ന പ്രവര്‍ത്തന ശൈലി മധ്യകേരളത്തിലേയ്ക്കു കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ട്വന്റി20യുടെ  അധ്യക്ഷന് നേരെയുണ്ടായ അതിക്രമം. കോടതിയും മാധ്യമങ്ങളും ഉള്ളത് കൊണ്ടാണ് തങ്ങള്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്നതെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ്  സാബു ജേക്കബ് അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img