01:16pm 04 September 2026
NEWS
കേരള സർവകലാശാലാ പരിപാടിയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാർച്ചിനിടയിൽ സംഘർഷം .
01/09/2026  06:05 PM IST
സണ്ണി ലുക്കോസ്
കേരള സർവകലാശാലാ പരിപാടിയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാർച്ചിനിടയിൽ സംഘർഷം .

കേരള സർവകലാശാല സംഘടിപ്പിച്ച കായിക ദിനാഘോഷ പരിപാടിയിൽ ദേശീയ ഗീതമായ വന്ദേമാതരം തുടക്കത്തിലും ഒടുക്കത്തിലുമായി പൂർണ്ണമായി ആലപിച്ചതിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. ഗവർണറും മന്ത്രിമാരും വൈസ് ചഞ്ചലറും അടക്കമുള്ളവർ വേദിയിലിരിക്കെ വന്ദേമാതരം പൂർണ്ണമായി പാടിയതിൽ പ്രതിഷേധിച്ച് മാർച്ചുമായി എത്തിയ പ്രവർത്തകരെ തടയാൻ ശ്രമിച്ച പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img