06:35pm 11 November 2026
NEWS
കാട്ടാക്കടയിൽ വിവാഹസൽക്കാര വേദിയിൽ സംഘർഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് വെട്ടേറ്റു
29/06/2026  07:53 AM IST
nila
കാട്ടാക്കടയിൽ വിവാഹസൽക്കാര വേദിയിൽ സംഘർഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് വെട്ടേറ്റു

തിരുവനന്തപുരം കാട്ടാക്കടയിൽ വിവാഹസൽക്കാര ചടങ്ങിനിടെ സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം അക്രമത്തിൽ കലാശിച്ചു. സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് വെട്ടേറ്റു. രണ്ട് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തോട്ടമ്പറ ബ്രാഞ്ച് സെക്രട്ടറി മനു, അമൽ, മഹേഷ്, ശരത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

സംഭവത്തിൽ എട്ടംഗസംഘം പങ്കെടുത്തതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരു ബ്രാഞ്ച് സെക്രട്ടറിയായ മനുവിനെയും സഹോദരൻ ഷിനുവിനെയും അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കാട്ടാക്കടയിൽ നേരത്തെ നടന്ന പുസ്തകമേളയ്ക്കിടെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ആ സംഭവത്തിന്റെ തുടർച്ചയായാണ് വിവാഹസൽക്കാര വേദിയിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img