12:06pm 21 July 2026
NEWS
വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ
20/07/2026  12:24 PM IST
ചെറുകര സണ്ണിലൂക്കോസ്
വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

 

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി. 

ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. 

നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ, നൗഫൽ എന്നിവർക്കാണ് പൊള്ളലേറ്റത്. 

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇതിൽ അനീഷിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ബാറിലെ എസി മുറിയിലിരുന്ന് മദ്യപിക്കുന്നതിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയായിരുന്നു. 

തുടർന്ന് പുറത്തുപോയി പെട്രോളുമായി തിരിച്ചെത്തിയ അനീഷ്, തർക്കത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 

ഇതിനിടെ അനീഷിന്റെ ദേഹത്തേക്കും തീ പടർന്നുപിടിച്ചു.

ബാറിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘമാണ് തീ അണച്ചതും പരിക്കേറ്റവരെ പുറത്തെത്തിച്ചതും. 
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img