അമേരിക്കൻ കമ്പനിയായ ചോയ്സ് ഹോട്ടൽ ഇൻ്റർനാഷണൽ

ഇന്ത്യയിലെ ആദ്യ ഹോട്ടൽ കൊച്ചിയിൽ.
ക്ലാരിയോൺ ഹോട്ടൽ ഖയാൽ @ കൊച്ചി പ്രവർത്തനമാരംഭിച്ചു
കൊച്ചി: സുബ ഹോട്ടൽസ് ലിമിറ്റഡ് യു എസ് കമ്പനിയായ ചോയ്സ് ഹോട്ടൽ ഇൻ്റർനാഷണലുമായി സഹകരിച്ച് കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കടക്കുന്നു. ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ ഗ്രൂപ്പുകളിലൊന്നായ ചോയ്സ് ഹോട്ടൽ ഇൻ്റർനാഷണൽ യു എസ് എ യും ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടൽ ഗ്രൂപ്പുകളിലൊന്നായ സുബ ഹോട്ടൽസും ചേർന്ന് ആരംഭിച്ച ക്ലാരിയോൺ ഹോട്ടൽ ഖയാൽ കൊച്ചി ഇൻഫോ പാർക്കിന് സമീപം പ്രവർത്തനമാരംഭിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ഗ്രൂപ്പായ ചോയ്സ് ഹോട്ടൽ ഇൻ്റർനാഷണൽ യുഎസ്എ സുബ ഹോട്ടൽസ് ലിമിറ്റഡിൻ്റെ ഇന്ത്യയിലെ ആദ്യ ഹോട്ടലാണ്ക്ലാരിയോൺ ഹോട്ടൽ ഖയാൽ. കൊച്ചിയിലെ ഹോട്ടലിൽ 70 ആഡംബരമുറികളും സ്യൂട്ടുകളും ഉണ്ട് .അത്യാധുനിക സജ്ജീകരണങ്ങളാണ് ഓരോ മുറിയിലും ഒരുക്കിയിട്ടുള്ളത്.
വിവിധ ഈവന്റുകൾ സംഘടിപ്പിക്കാൻ കഴിയുന്ന തരത്തിൽ 120 അതിഥികളെ ഉൾക്കൊളളാൻ കഴിയുന്ന ടോപസ് ബാങ്ക്വറ്റ് ഹാൾ ആഡംബരവും ചാരുതയും പ്രദാനം ചെയ്യുന്നു. എമറാൾഡ്, റൂബി എന്നീ പേരുകളിൽ രണ്ട് ബോർഡ് റൂമുകളുമുണ്ട്. 10 മുതൽ 20 വരെ ആളുകളെ ഉൾക്കൊള്ളുന്ന കോർപ്പറേറ്റ് മീറ്റിംഗുകൾക്ക് ഇവ അനുയോജ്യമാണ്. 30 മുതൽ 50 വരെ അതിഥികളെ ഉൾക്കൊള്ളുന്ന പൂൾ സൈഡ് വെന്യു "സ്സർ" മോട്ടിവേഷണൽ ട്രെയിനിംഗുകൾക്കും സായാഹ്ന കൂടിച്ചേരലുകൾക്കും സഹായകരമാണ്. ഔട്ഡോർ ഈവന്റുകൾക്കും പദ്ധതിയുണ്ട്. ഭക്ഷണത്തിനായി ഹലാൽ മാംസങ്ങളാണ് ഉപയോഗിക്കുക.
രണ്ട് വ്യത്യസ്തമായ റെസ്റ്റോറൻ്റുകളിൽ അതിഥികൾക്ക് രുചികൾ ആസ്വദിക്കാം. സിനമൻ റസ്റ്ററന്റിൽ തനത് രുചികൾ ആസ്വദിക്കാം. സർ റൂഫ്ടോപ്പ് റെസ്റ്റോറൻ്റ്, ഇൻഫോ പാർക്ക് സിറ്റിയുടെ അതിമനോഹരമായ കാഴ്ചകളും വിഭവങ്ങളുടെ സമൃദ്ധമായ ഓപ്ഷനുകളും നൽകുന്നു. വൈകുന്നേരം മാത്രമേ ഇത് തുറക്കു. ജിം, സ്പാ, സ്വിമ്മിംഗ് പൂൾ സൗകര്യങ്ങളുമുണ്ട്. കേക്ക് വാക്ക് കേക്ക് ഷോപ്പ്, 24 X 7 ഗസ്റ്റ് അസിസ്റ്റൻസ്, പാർക്കിംഗ് സൗകര്യം എന്നിവയുമുണ്ട്.
വിശാലമായ സ്ഥലം, മുറിയുടെ വലിപ്പം, പാർക്കിംഗ്, വിരുന്ന് സൗകര്യങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളതായി സുബ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മൻസൂർ മേത്ത പറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖല, ഇൻഫോപാർക്ക് വികസനം എന്നിവ മുന്നിൽകണ്ടുള്ള സൗകര്യങ്ങളാണ് ഹോട്ടലിൽ ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വരും വർഷങ്ങളിലെ കൊച്ചിയുടെ വളർച്ചയും വികസനവും മുന്നിൽ കണ്ടുള്ള സൗകര്യങ്ങളാണ് ഹോട്ടലിൽ ഒരുക്കിയിട്ടുള്ളതെന്ന് സുബ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻ്റെ സിഇഒ മുബീൻ മേത്ത കൂട്ടിച്ചേർത്തു.
കേരളത്തിൽ കൂടുതൽ പങ്കാളിത്തത്തിന് ചർച്ചകൾ നടന്നു വരികയാണെന്ന് സുബ ഹോട്ടൽസ് ലിമിറ്റഡ് വൈസ് പ്രസിഡൻ്റ് അഭിനാഷ് വ്യക്തമാക്കി.











