10:47pm 17 October 2026
NEWS
സിജെപി നേതാവ് അഭിജീത്ത് ദീപ്കെക്ക് കർശന വ്യവസ്ഥകളോടെ ജാമ്യം
17/10/2026  06:56 PM IST
nila
 സിജെപി നേതാവ് അഭിജീത്ത് ദീപ്കെക്ക് കർശന വ്യവസ്ഥകളോടെ ജാമ്യം

 

ന്യൂഡൽഹി: കരുതൽ തടങ്കലിലായിരുന്ന സിജെപി നേതാവ് അഭിജീത്ത് ദീപ്കെക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കെസിഎം സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്.

അടുത്ത ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം നിലനിർത്താൻ സഹകരിക്കണം, അക്രമങ്ങളിൽ ഏർപ്പെടരുത്, അനധികൃതമായി സംഘംചേരരുത് തുടങ്ങിയ വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവച്ചത്.

വെള്ളിയാഴ്ച സിജെപി ആഹ്വാനം ചെയ്ത തിരംഗ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട അഭിജീത്ത് ദീപ്കെയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം അദ്ദേഹത്തെ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ലെന്ന് ആരോപിച്ച് സിജെപി രംഗത്തെത്തിയിരുന്നു. ഇതോടെ സംഭവത്തിൽ പൊലീസിനെതിരെ പാർട്ടി പ്രതിഷേധവും ആരോപണങ്ങളും ഉന്നയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img