
ദോഹ:സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ദേശീയ പ്രതിഭകൾക്ക് പരിശീലനം നൽകുന്നതിനുമായി സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ 'എക്സലൻസ് - ലീഡർഷിപ്പ് ട്രാക്ക് 2026' പ്രോഗ്രാമിന്റെ അഞ്ചാമത് എഡിഷൻ ആരംഭിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വകുപ്പ് ഡയറക്ടർമാർ, സെക്ഷൻ ഹെഡ്ഡുകൾ, ഉയർന്ന തസ്തികകളിലേക്ക് വരാനിരിക്കുന്ന അടുത്ത തലമുറയിലെ പ്രോമിസിംഗ് ലീഡർമാർ എന്നിവരെ ലക്ഷ്യമിട്ടാണ് പരിശീലനം. സ്ട്രാറ്റജിക് തിങ്കിംഗ്, തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്, ടീം ലീഡർഷിപ്പ്, ചേഞ്ച് മാനേജ്മെന്റ്, ഉദ്യോഗസ്ഥ തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിനിയോഗം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഖത്തർ നാഷണൽ വിഷൻ 2030 കൈവരിക്കുന്നതിന് പ്രാപ്തിയുള്ള ശക്തമായ നേതൃനിരയെ വാർത്തെടുക്കാൻ ഇത് സഹായിക്കുമെന്ന് ബ്യൂറോ വ്യക്തമാക്കി.










