03:17pm 17 October 2026
NEWS
ലുസൈൽ യൂണിവേഴ്സിറ്റി കരിയർ ഫെയറിൽ പങ്കാളിയായി സിവിൽ ഏവിയേഷൻ അതോറിറ്റി
17/10/2026  11:36 AM IST
nila
ലുസൈൽ യൂണിവേഴ്സിറ്റി കരിയർ ഫെയറിൽ പങ്കാളിയായി സിവിൽ ഏവിയേഷൻ അതോറിറ്റി

ദോഹ: ലുസൈൽ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച കരിയർ ഫെയറിൽ സജീവ പങ്കാളിത്തവുമായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (QCAA). ഒക്ടോബർ 14, 15 തീയതികളിലാണ് തൊഴിൽ മേള നടന്നത്. വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും സിവിൽ ഏവിയേഷൻ മേഖലയിലെ തൊഴിലവസരങ്ങളെക്കുറിച്ചും തൊഴിൽ വിപണിയിലെ ആവശ്യകതകളെക്കുറിച്ചും വ്യക്തമായ ധാരണ നൽകുന്നതിനാണ് അതോറിറ്റി മേളയിൽ പങ്കെടുത്തത്.
​വ്യോമയാന മേഖലയിലെ തങ്ങളുടെ പ്രവർത്തനങ്ങളെയും ചുമതലകളെയും കുറിച്ച് വിശദീകരിച്ച അതോറിറ്റി പ്രതിനിധികൾ, ഈ മേഖലയിലെ തൊഴിൽ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ഉദ്യോഗാർത്ഥികളുമായി നേരിട്ട് സംവദിക്കാനും ഈ രംഗത്തേക്ക് പ്രാപ്തരായ തദ്ദേശീയ പ്രൊഫഷണലുകളെ ആകർഷിക്കാനും മേളയിലൂടെ സാധിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img