NEWS
ബാറിലുണ്ടായ സംഘർഷത്തിനിടെ സിഐടിയു തൊഴിലാളി കുത്തേറ്റ് മരിച്ചു
23/03/2025 07:55 AM IST
nila

കൊല്ലം:ചടയമംഗലത്ത് ബാറിലുണ്ടായ സംഘർഷത്തിനിടെ സിഐടിയു തൊഴിലാളി കുത്തേറ്റ് മരിച്ചു. കലയം പാട്ടം സുധീഷ്ഭവനിൽ സുധീഷ് (35) ആണ് മരിച്ചത്. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ വെള്ളിമൺ നാന്തിരിക്കൽ കാക്കോലിവിള ഹൗസിൽ ജിബിൻ (44) ആണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ചച്ച രാത്രി 11 മണിക്കാണ് സംഭവം.സംഭവത്തിൽ പ്രതിഷേധിച്ച് ബാറിനു നേരേ സിപിഎം നേതൃത്വത്തിൽ അക്രമമുണ്ടായി. വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജിബിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇടുക്കുപാറ സ്വദേശി ഷിനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളും സിഐടിയു തൊഴിലാളിയാണ്.
മരിച്ച സുധീഷ് അവിവാഹിതനാണ്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











