09:55am 13 November 2026
NEWS
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ ശക്തമായി അപലപിക്കുന്നതായും, വിഷത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും സി ഐ എസ് സഭ
28/07/2025  12:01 PM IST
ചെറുകര സണ്ണിലൂക്കോസ്
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ ശക്തമായി അപലപിക്കുന്നതായും, വിഷത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും സി ഐ എസ് സഭ

കന്യാസ്ത്രീകളെ അകാരണമായിട്ടാണ്  ജയിലടിച്ചതെന്നും സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കെ. ചെറിയാൻ കോട്ടയത്ത് പറഞ്ഞു.
 

ഒരു സഭയും ആരെയും നിർബന്ധിച്ചു മതം മാറ്റുന്നില്ല. ഇപ്പോൾ ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ കൊണ്ടുവന്നിട്ടുള്ള നിയമങ്ങളിലൂടെ ആളുകളെ അനാവശ്യമായി തുറങ്കലിലടയ്ക്കുന്നതിനുള്ള ഒരു പരിശ്രമമാണ് നടക്കുന്നത്. അതുകൊണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഗവൺമെൻ്റ് ഉൾപ്പെടെ അക്കാര്യത്തിൽ ഇടപെടണം. ഇവിടുത്തെ ന്യൂനപക്ഷങ്ങൾക്കും ക്രൈസ്തവ സമൂഹത്തിന് ആകമാനമുള്ള ഭയാശങ്ക അകറ്റുവാനുള്ള ഉത്തരവാദിത്വം കേന്ദ്ര ഗവൺമെൻ്റിനുണ്ടെന്നതിൽ സി എസ് ഐ സഭ ഉറച്ചു നിൽക്കുന്നു..

കേരളത്തിലെ വിവിധ സഭകളും, ബിഷപ്പുമാരും തമ്മിലുള്ള ചർച്ചയിൽ ഈ വിഷയം വന്നിട്ടുണ്ട്. 
സംഭവത്തിൽ ശക്തമായി പ്രതികരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img