NEWS
വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രദിക്ഷണം
07/05/2026 06:50 PM IST
nila

ചെങ്ങന്നൂർ: പിരളശ്ശേരി സെൻറ് ജോർജ് കാതോലിക്കേറ്റ് സിംഹാസന പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രദിക്ഷണം വെള്ളി, ശനി ദിവസങ്ങളിൽ നടത്തും.
വെള്ളിയാഴ്ച പ്രദിക്ഷണത്തിനു ശേഷം വെച്ചൂട്ടിനുള്ള ചെമ്പ് ആഘോഷപൂർവ്വം ഭക്ഷണശാലയിലേക്ക്
കൊണ്ടുപോകുo .
മെയ് 9 ശനിയാഴ്ച ഡോ. യൂഹാനോൻ മാർ ദിയാസ്കൊറോസ് മെത്രാപ്പോലീത്തായുടെ
പ്രധാന കാർമികത്വതത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുo .
വിശുദ്ധ കുർബാനയ്ക്കു ശേഷം വെച്ചൂട്ട് സമൂഹസദ്യ ഉണ്ടായിരിക്കുo .
ശനിയാഴ്ച പ്രദിക്ഷണത്തിന് ശേഷം ആശിർവാദവും നേർച്ച വിളമ്പും നടത്തും.
മെയ് 10 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം കൊടി ഇറക്കി പെരുന്നാൾ സമാപിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










