NEWS
പ്രമുഖ ഛായാഗ്രാഹകൻ ബാബു അന്തരിച്ചു
13/10/2025 09:07 AM IST
nila

തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു അന്തരിച്ചു. 88 വയസ്സായിരുന്നു. ചെന്നൈ ആൽവാർപ്പേട്ടിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ നൂറോളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. എംജിആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ തുടങ്ങിയ മുൻനിര താരങ്ങളുടെ ചിത്രങ്ങളിൽ പ്രവർത്തിച്ച ഇദ്ദേഹം രജനീകാന്തിന്റെ മാത്രം 27 ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
എവിഎം സ്റ്റുഡിയോ നിർമിച്ച നിരവധി ഹിറ്റ് ചിത്രങ്ങൾക്കു പിന്നിൽ ബാബു ഉണ്ടായിരുന്നു. മുരട്ടുകാളൈ, പായുംപുലി, സകലകലാവല്ലഭൻ, തൂങ്കാതെ തമ്പി തൂങ്കാതെ, പോക്കിരിരാജ, പ്രിയ തുടങ്ങിയവ അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച തമിഴ് ചിത്രങ്ങളാണ്. 2001-ൽ പ്രഭു അഭിനയിച്ച ‘താലികാത്ത കാളി അമ്മൻ’ ആയിരുന്നു അവസാനമായി ക്യാമറ ചലിപ്പിച്ച ചിത്രം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











