02:20pm 11 November 2026
NEWS
സിനിമ ആത്യന്തികമായി ഒരു ക്രിയേറ്റീവ് പ്രോസസാണ് ( സൃഷ്ടിപരമായ പ്രക്രിയയാണ്) സിബി മലയിൽ
08/10/2025  06:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സിനിമ ആത്യന്തികമായി ഒരു ക്രിയേറ്റീവ് പ്രോസസാണ് ( സൃഷ്ടിപരമായ പ്രക്രിയയാണ്)  സിബി മലയിൽ
HIGHLIGHTS

ചാവറ കൾച്ചറൽ സെന്ററിൽ ചാവറ ഫിലിം സ്കൂൾ വിദ്യാരംഭം സംവിധായകൻ സിബി മലയിൽ ഉദ് ഘാടനം ചെയ്യുന്നു..ഫാ, അനിൽ ഫിലിപ്പ് സി.എം.ഐ.,ജോൺസൺ സി.അബ്രഹാം, ഫാ. മാത്യു കിരിയാന്തൻ സി.എം.ഐ.,ഫാ.ബിജു വടക്കേൽ സി.എം.ഐ., ഷിബു ചക്രവർത്തി,ഫാ. ജോസി താമരശ്ശേരി, ഫാ.    ശ്രീകാന്ത് മുരളി എന്നിവർ സമീപം.

കൊച്ചി :  സിനിമ ആത്യന്തികമായി ഒരു ക്രിയേറ്റീവ് പ്രോസസ് ആണ്. എന്നാൽ ആ ക്രിയേറ്റീവ് പ്രോസസ് നടക്കണമെങ്കിൽ സാങ്കേതികതയും അറിയണം. അതിന് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കുന്നത് നല്ലതാണെന്ന് പ്രശസ്‌ത സംവിധായകൻ സിബി മലയിൽ അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിൽ ചാവറ ഫിലിം സ്‌കൂളിൽ വിദ്യാരംഭം ഉദ് ഘാടനം  നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ ചെറുപ്പത്തിലേതുപോലെയല്ല, ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി സിനിമ പഠിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ച ഒരാളായിരുന്നു ഞാൻ. നടക്കാതെ പോയി. എന്നാൽ പിന്നീട് സിനിമ എന്നെത്തേടി വന്നു. അത്രമേൽ സിനിമയെ ഞാൻ ആഗ്രഹിച്ചിരുന്നു.  ഇന്ന് സിനിമ പഠിക്കാൻ നിരവധി ഇൻസ്റ്റിറ്റ്യൂട്ടുകളുണ്ട്. അതിൽ തന്നെ ഏറ്റവും ഉയർന്ന സാങ്കേതിക നിലവാരമുള്ള, അത്യാധുനിക സംവിധാനങ്ങളുള്ള ഇൻസ്റ്റിറ്റ്യൂട്ട് ആണ് ചാവറ ഫിലിം സ്‌കൂളെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.സി.എം.ഐ. സഭ സാമൂഹ്യ സേവന വിഭാഗം ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ അധ്യക്ഷത വഹിച്ചു. സി.എം.ഐ.സഭ വികാർ ജനറൽ ഫാ. ജോസി താമരശേരി സന്ദേശം നൽകി. ഗാനരചയിച്ചാവും തിരക്കഥ കൃത്തുമായ ഷിബു ചക്രവർത്തി വിശിഷ്ടാഥിതിയായിരുന്നു. മറ്റൊന്നിന്റെ പകർപ്പുകളല്ല, മറിച്ച് നിലവിലുള്ളതിനെ പൊളിക്കുന്നതായിരിക്കണം സർഗസൃഷ്ടികളെന്നും അതിനെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അക്കാദമിക് മേധാവി സംവിധായകൻ പ്രജേഷ്‌  സെൻ, ചാവറ കൾച്ചറൽ സെന്റർ ഫിനാൻസ് ഓഫീസർ ഫാ. മാത്യു കിരിയാന്തൻ സി.എം.ഐ., നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി,   ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ., ചാവറ മാട്രിമോണി  എക്സിക്യുട്ടീവ് ഡയറക്ടർ ജോൺസൺ സി.അബ്രഹാം, ജോസഫ് മാത്യു, ഗൊയ്‌ഥെ സെൻട്രം  കൊച്ചി അക്കാഡമിക് ഹെഡ് ജോസഫ് സെബാസ്റ്റ്യൻ, ക്യാമ്പസ് ഫ്രാൻസ് മാനേജർ ശബരി കിഷോർ , ഹോട്ടൽ മാനേജ്‌മന്റ് വിഭാഗം മേധാവി ജെയ്‌മോൾ മേരി , ടുറിസം ഏവിയേഷൻ ലെക്ചർ ജോ ഫിലിപ്പ് , , ഫിലിം സ്കൂൾ അക്കാഡമിക് മാനേജർ ആനന്ദ് ഗംഗൻ , സഞ്ജു സാമുവേൽ, അഞ്ജു  ഏബ്രഹാം എന്നിവർ പ്രസംഗിച്ചു .

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img