NEWS
സിയസ്കോ അഭയം പദ്ധതി: ഇരുപത്തി ഒന്നാമത്തെവീടിന് തറക്കല്ലിട്ടു.
09/03/2026 11:03 AM IST
Nasar

കോഴിക്കോട് : സിയസ്കോ അഭയം പദ്ധതിയിൽ ഇരുപത്തി ഒന്നാമത്തെ വീടിന് തറക്കല്ലിട്ടു.
ഇടിയങ്ങര റോഡ് എളേൻ്റെ പള്ളിക്ക് സമീപം രണ്ടേ മുക്കാൽ സെൻ്റ് സ്ഥലത്ത്
പള്ളിക്കണ്ടി സ്വദേശിയായ കുടുംബത്തിനാണ് വീട് പണിയുന്നത്.
കാലിക്കറ്റ് നഴ്‌സിങ് ഹോം ചീഫ് മെഡിക്കൽ ഓഫീസർ ഡോ സി പി മുസ്തഫ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. സഹജീവികളെ ചേർത്ത് പിടിക്കുന്ന സിയസ്കോയുടെ പ്രവർത്തനം സഹായ സന്നദ്ധരായവർക്ക് പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു.
സിയസ്കോ പ്രസിഡൻ്റ് സി ബി വി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എം.വി ഫസൽ റഹ്‌മാൻ, വൈസ് പ്രസിഡണ്ട് കെ. നൗഷാദ് അലി, എസ്. എം. സാലിഹ്, ട്രഷറർ പി.പി അബ്ദുല്ല കോയ, സി.എ. ഉമ്മർ കോയ, കെൻസ ബാബു , പി. എം. മെഹ്ബൂബ്, പി. എൻ വലീദ്, ആദം കാതീരിയകം എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











