07:58am 26 September 2026
NEWS
സിയസ്കൊ ഇഫ്താർ സംഗമം നടത്തി
09/03/2026  10:50 AM IST
Nasar
സിയസ്കൊ  ഇഫ്താർ സംഗമം നടത്തി


കോഴിക്കോട് : മനസി ൻ്റെ കൂട്ടായ്മകൾ കൊണ്ട് വ്യത്യസ്തമാണ് കോഴിക്കോട് നഗരമെന്ന് മേയർ ഒ സദാശിവൻ . സിയസ്കൊ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബ ബന്ധങ്ങൾ ചുരുങ്ങിയ ഈ കാലത്ത് അതിൻ്റെ വിടവ് നികത്തുന്നത് ഇഫ്‌താർ പോലുള്ള  ആഘോഷങ്ങളിലൂടെയാണ്. കേരളത്തിലെ മറ്റൊരു ജില്ലയിൽ പോയാലും സ്‌നേഹത്തിന് വില മതിക്കുന്ന ഇത്രയധികം കൂട്ടായ്മ കാണാൻ കഴിയില്ലന്നും മതസൗഹാർദ്ദത്തിന്റെ മികച്ച ഉദാഹരണമാണ് ഇത്തരം ഇഫ്താർ സംഗമങ്ങൾ എന്നും മേയർ കൂട്ടിച്ചേർത്തു.
സിയസ്കൊ ഐ.ടി ഐ ഹാളിൽ നടന്ന ചടങ്ങിൽ സിയസ്കൊ  പ്രസിഡൻ്റ് സിബിവി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
അഹമ്മദ് ദേവർ കോവിൽ എം എൽ എ മുഖ്യാതിഥിയായി.
മനോരമ കോർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
മുഹമ്മദ് സിറാജ് സലഫി ഇഫ്‌താർ സന്ദേശം നടത്തി.
കൗൺസിലർമാരായ  ടി പി എം ജിഷാൻ, എസ്.കെ അബൂബക്കർ , സിയസ്കൊ ജനറൽ സെക്രട്ടറി എം.വി ഫസൽ റഹ്മാൻ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img