01:19am 12 November 2026
NEWS
സീകാ ACE-2 ബാഡ്മിന്റൺ ടൂർണമെന്റ് ജൂൺ 12ന്
03/06/2026  10:07 AM IST
nila
സീകാ ACE-2 ബാഡ്മിന്റൺ ടൂർണമെന്റ് ജൂൺ 12ന്



ദോഹ : ഖത്തറിലെ അടൂർ എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കോളേജ് ഓഫ് എഞ്ചിനീയറിംഗ് അടൂർ ഖത്തർ അലുംനി(സീകാ)വിന്റെ  ആഭിമുഖ്യത്തിൽ രണ്ടാമത് ACE ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
ജൂൺ 12 വെള്ളിയാഴ്ച്ച വുഖൈർ ആൽഫ കേംബ്രിഡ്ജ് സ്കൂൾ ഗ്രൗണ്ടിൽ ഉച്ചക്ക് രണ്ട് മുതലാകും ടൂർണമെന്റ് മത്സരങ്ങൾ നടക്കുക .

98.6 എഫ്. എം റേഡിയോ മലയാളം ഓഫീസിൽ നടന്ന ചടങ്ങിൽ സിലിയോൺ സൊല്യൂഷൻസ് ജി.എം ശെൽവ കുമാരൻ അലുമ്നി പ്രസിഡന്റ് റിജോ റോയി എന്നിവർ ചേർന്നു ടൂർണമെന്ന്റിന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു . ജനറൽ സെക്രട്ടറി അമ്മാർ അഷ്‌റഫ്  , പ്രശാന്ത് മാത്യു , ശ്രീനാഥ് പറമ്പത് ,  ഖത്തർ ബാഡ്മിന്റൺ അപേക്സ് ബോഡി ജനറൽ സെക്രട്ടറി ‌ നിജോ അലക്സ്  എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു .ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നവർക്ക്
ജൂൺ 10ന്  മുൻപായി  പ്ലേ ബഡി അപ്ലിക്കേഷൻ വഴി  രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്കു 33939524/31107243 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img