02:06pm 05 November 2026
NEWS
സേവന പാതയിൽ മാതൃകയായി സി.ഐ.സി റയ്യാൻ സോൺ
12/09/2025  11:09 AM IST
nila
സേവന പാതയിൽ മാതൃകയായി സി.ഐ.സി റയ്യാൻ സോൺ

ദോഹ: സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ വളണ്ടിയർ വിഭാഗം  വഹബ്-മൻഡാരിൻ ഓറിയൻ്റൽ ഹോട്ടൽ ജീവനക്കാർ, തെലങ്കാന വെൽഫെയർ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ നടത്തിയ വിവിധ ജനസേവന പ്രവർത്തനങ്ങൾ മാതൃകയായി.
കരാന, അബൂനഖ്ല, ജർയാൻ പ്രദേശങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് നൂറുകണക്കിന് ഭക്ഷണപ്പൊതികളും   വസ്ത്രക്കിറ്റുകളും വിതരണം ചെയ്തു.
സി.ഐ.സി വളണ്ടിയർ ക്യാപ്റ്റൻ സിദ്ധീഖ് വേങ്ങര, റയ്യാൻ സോണൽ കമ്മിറ്റി അംഗം കെ.എച്ച് കുഞ്ഞുമുഹമ്മദ്, ജനസേവന വിങ്‌ എക്സിക്യൂട്ടീവ് അംഗങ്ങളായ താഹിർ, സാജിർ, ഹഫീസുള്ള കെ.വി, അബ്ദുല്ലത്തീഫ്, ഫഹദ്തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img