NEWS
ടി കെ ഹംസക്ക് സി ഐ സി ഖത്തർ അസീസിയ യൂണിറ്റ് യാത്രയയപ്പു നൽകി.
10/05/2025 11:02 AM IST
nila

ദോഹ: മുപ്പത്തിയെട്ടു വർഷത്തിലേറെ ദീർഘ കാലത്തേ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്കു മടങ്ങുന്ന തളിപ്പറമ്പ് സ്വദേശി ടി കെ ഹംസ ക്ക് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി അസീസിയ ഘടകം യാത്രയയപ്പു നൽകി. ഖത്തറിന്റെ മണ്ണിൽ നിരവധി സാമൂഹ്യ പൊതു സേവന പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിന്നിരുന്ന അദ്ദേഹം എല്ലാവർക്കും ഒരു മാതൃക ആണെന്ന് യോഗാധ്യക്ഷൻ സിദ്ധിക്ക് പടിയത്ത് ഓർമിപ്പിച്ചു.
അൻവർ സാദാത്, ഇസ്മായിൽ, അബുല്‍കലാം, സഫീർ, ഷമീർ എന്നിവർ ആശംസകൾ നേർന്നു.
ഖത്തറിലെ ജീവിതത്തിലെ പല മറക്കാൻ കഴിയാത്ത ഓർമ്മകൾ ഹംസ തന്റെ നന്ദി പ്രസംഗത്തിൽ പങ്കുവെച്ചു..
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











