11:35am 11 November 2026
NEWS
സിഐസി ഖത്തർ: എ. മുഹമ്മദലി അനുസ്മരണം
28/09/2025  11:31 AM IST
nila
സിഐസി ഖത്തർ: എ. മുഹമ്മദലി അനുസ്മരണം

ദോഹ:ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ (നിലവിൽ സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി - സിഐസി) മുൻ പ്രസിഡന്റ് അന്തരിച്ച എ മുഹമ്മദ് അലി സാഹിബിൻ്റെ ബഹുമാനാർത്ഥമുള്ള അനുസ്മരണപരിപാടി ബർവ വില്ലേജിൽ സംഘടിപ്പിച്ചു.
സി .ഐ .സി സംഘടിപ്പിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് അർഷദ് ഇ അധ്യക്ഷത വഹിച്ചു. ഖത്തർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ വളർത്തി കൊണ്ട് വരുന്നതിലും ,ഖത്തറിലും നാട്ടിലും വിദ്യാഭ്യാസ ,സാമൂഹിക സാംസകാരിക മേഖലയിലും അദ്ദേഹം നൽകിയ നിസ്തുല സംഭാവനകൾ പരിപാടിയിൽ സംബന്ധിച്ചവർ അനുസ്മരിച്ചു.
അസോസിയേഷൻ മുൻ പ്രസിഡന്റുമാരായ കെ.സി അബ്ദുല്ലത്തീഫ്,വി.ടി ഫൈസൽ,കെ .ടി അബ്ദുറഹ്മാൻ ,വിമൻ ഇന്ത്യ പ്രസിഡന്റ്  നസീമ ടീച്ചർ,
മുഹമ്മദ് അലി എം,റഫീഖ് തങ്ങൾ,മുഹമ്മദ് സലീം,ജലീൽ കുറ്റ്യാടി,അബ്ദുൽ അസീസ് കൂളിമുട്ടം,നാദിർ ഉമർ എന്നിവർ സംസാരിച്ചു.
സി .ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട് സ്വാഗതവും, സി .ഐ .സി കേന്ദ്ര സമിതി അംഗം സുധീർ ടി .കെ സമാപന ഭാഷണവും നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img