06:25am 25 September 2026
NEWS
തയ്യൽ തൊഴിലാളിക്ക് സിയസ്കൊയുടെ കൈത്താങ്ങ് ; അഭയം പദ്ധതിയിലെ വീടിന് തറക്കല്ലിട്ടു.
06/04/2026  12:59 PM IST
Nasar
തയ്യൽ തൊഴിലാളിക്ക് സിയസ്കൊയുടെ കൈത്താങ്ങ് ; അഭയം പദ്ധതിയിലെ വീടിന് തറക്കല്ലിട്ടു


കോഴിക്കോട് : നടുവട്ടം സ്വദേശിയായ തയ്യൽ തൊഴിലാളിക്ക് സിയസ്കൊയുടെ കൈത്താങ്ങ് .
തോണിച്ചിറ റോഡിന് സമീപം മൂന്ന് സെൻ്റ് സ്ഥലത്ത് സിയസ്കോ അഭയം പദ്ധതിയിൽ ഉൾപ്പെടുത്തി അവർക്കുള്ള വീടിന് തറക്കല്ലിട്ടു. അഭയം പദ്ധതിയിലെ ഇരുപത്തിമൂന്നാമത്തെ വീടിനാണ് തറക്കല്ലിട്ടത്.
എം എസ് എസ് സംസ്ഥാന പ്രസിഡൻ്റ് നിയാസ് പുളിക്കലകത്ത്  തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. 
മനുഷ്യനെ തമ്മിൽ അകറ്റുവാനുളള പരീക്ഷണം നടക്കുന്ന ഇക്കാലത്ത് പരസ്പരം ചേർത്ത് പിടിക്കാനുള്ള സാധ്യതയെ കുറിച്ച് പഠനം നടത്തണമെന്ന് നിയാസ് പറഞ്ഞു.
മറ്റുള്ളവരെ ചേർത്ത് പിടിക്കുന്ന മാനവിക മൂല്യം പുതിയ തലമുറക്ക് കൈമാറുന്ന 
സിയസ്കൊയുടെ നന്മ വലിയ സന്ദേശമാണ് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിയസ്കൊ പ്രസിഡൻ്റ് സി.ബി.വി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. 
സിയസ്കൊ ജനറൽ സെക്രട്ടറി എം.വി. ഫസൽ റഹ്‌മാൻ, 
വൈസ് പ്രസിഡണ്ട്  കെ. നൗഷാദ് അലി, എസ്. എം. സാലിഹ്, എം.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇഞ്ചി. പി. മമ്മദ്കോയ, അഭയം ചെയർമാൻ പാലക്കണ്ടി മൊയ്തീൻ കോയ,
കൺവീനർ പി.എം. മെഹ്ബൂബ്, എ. ഹാരിസ് എന്നിവർ പ്രസംഗിച്ചു. 
ഒരു വർഷത്തിനുള്ളിൽ തറയിട്ടതിൽ പത്ത് വീടുകൾ പണി പൂർത്തീകരിച്ചതായി സിയസ്കൊ ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img