കൊച്ചി : സഭ വിരുദ്ധ പ്രവർത്തനങ്ങൾക്കായി സഭയുടെ സ്ഥാപനങ്ങൾ വിട്ട് നൽകുന്നത് ശരിയല്ല എന്നും ഈ മാസം 15,16 തീയതികളിലായി വിമതർ അൽമായ സിനഡ് എന്ന പേരിൽ നടത്തുന്നത് സഭയുടെ സ്ഥാപനങ്ങൾ ഉപയോഗിച്ച് സഭക്ക് എതിരായി തന്നെ സമാന്തര പ്രവർത്തനത്തിന് തുല്യമാണെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ അതിരൂപത നേതൃയോഗം കുറ്റപ്പെടുത്തി.ഇത് മേജർ ആർച്ച്ബിഷപ്പിൻ്റെയും, മെത്രാപ്പോലീത്തൻ വികാരി, അതിരൂപത കൂരിയ എന്നിവരുടെ അറിവോടും ഒത്താശയോടും കൂടിയാണ്.ഉത്തരത്തിലുള്ള സഭവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുവാൻ കഴിയാത്ത ഇവർ തന്നെയാണ് യഥാർത്ഥത്തിൽ വിമത പ്രവർത്തനങ്ങൾ നടത്തുന്നത്.സഭയിലെ വിമത പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാൻ കഴിയാത്ത തെറ്റായ കീഴ് വഴക്കങ്ങൾക്ക് കൂട്ട് നിൽക്കുന്ന മേജർ ആർച്ച് ബിഷപ്പും മെത്രാപ്പോലീത്തൻ വികാരിയും നടക്കാൻ പോകുന്ന സിനഡിന് മുൻപ് രാജിവച്ച് ഒഴിയണം.വരുന്ന സിനഡിൽ പുതിയ മേജർ ആർച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാൻ സഭ സിനഡ് തയ്യാറാകണം.സിഎൻഎ നേതൃയോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഡോ. എം. പി. ജോർജ് അധ്യക്ഷത വഹിച്ച നേതൃയോഗത്തിൽ പോൾസൺ കുടിയിരിപ്പിൽ, ജോസ് പാറേക്കാട്ടിൽ, ഷിജു സെബാസ്റ്റ്യൻ, ബൈജു ഫ്രാൻസീസ്, ഷൈബി പാപ്പച്ചൻ, എം.ജെ. ജോസഫ്, എം.എ. ജോർജ്, എൻ.പി ആൻറണി,ഷൈജൻ തോമസ് എന്നിവർ പ്രസംഗിച്ചു.








