05:20pm 10 August 2026
NEWS
സഭാത്തർക്കം: പരിഹാരത്തിനായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്താൻ തയ്യാർ. 6 പള്ളികൾ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി
10/08/2026  01:22 PM IST
ചെറുകര സണ്ണിലൂക്കോസ്
സഭാത്തർക്കം: പരിഹാരത്തിനായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്താൻ തയ്യാർ. 6 പള്ളികൾ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി

 

കലുഷിതമായ സഭാത്തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് മധ്യസ്ഥ ചർച്ചകൾക്ക് ഒരുങ്ങുന്നു. ഇരു സഭകളുടെയും തലവന്മാരുമായി സംസാരിച്ച് പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ മുഖ്യമന്ത്രി തയ്യാറാണെന്ന് സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറി മുഖേന ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച വിശദീകരണ പത്രിക സർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

അതേസമയം, സഭാത്തർക്കവുമായി ബന്ധപ്പെട്ട 6 പള്ളികൾ സംബന്ധിച്ച  കേസുകളിൽ വിധി പറയുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി വെച്ചു. ഇന്ന് വിധി പറയാൻ നിശ്ചയിച്ചിരുന്ന കേസിൽ, വിധി തയാറായിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് നടപടികൾ വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ  ഇനി നടക്കുന്ന ചർച്ചകളെ ക്കുറിച്ചുള്ള വിശദാംശങ്ങൾ കൂടി പരിഗണിച്ചാകും കേസിൽ വ്യാഴാഴ്ച ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് എന്നതിനാൽ വരാനിരിക്കുന്ന ദിവസങ്ങൾ കേസിൽ ഏറെ നിർണ്ണായകമാണ്.
എന്നാൽ, യാക്കോബായ സഭയുടെ അധ്യക്ഷൻ നിലവിൽ വിദേശത്തായതിനാൽ അദ്ദേഹം തിരിച്ചെത്തിയ ശേഷമേ തുടർചർച്ചകൾ സാധ്യമാകൂ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img