08:42am 13 November 2026
NEWS
വിസ്മയങ്ങളുടെ സാഗരമാണ് ക്രിസ്തുമസെന്ന് സിഎസ്ഐ സഭ കൊച്ചി മെത്രാന്‍ റൈറ്റ്. റവ. കുര്യന്‍ പീറ്റർ
22/12/2025  08:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിസ്മയങ്ങളുടെ സാഗരമാണ് ക്രിസ്തുമസെന്ന് സിഎസ്ഐ സഭ കൊച്ചി മെത്രാന്‍  റൈറ്റ്. റവ. കുര്യന്‍ പീറ്റർ

കൊച്ചി: വിസ്മയങ്ങളുടെ സാഗരമാണ് ക്രിസ്തുമസെന്ന് സിഎസ്ഐ സഭ കൊച്ചി മെത്രാന്‍  റൈറ്റ്. റവ. കുര്യന്‍ പീറ്റര്‍. വിസ്മയ രാവ് 2025 സമ്മേളനത്തിൽ   അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മൂന്നു വിസ്മയങ്ങളാണ് പ്രധാനമായും ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്നത്.  ക്രിസ്തുമസിന് അഥായത് ക്രിസ്തു ജനിക്കുന്നതിന്  700 വർഷം മുൻപ് വിസ്മയ വാഗ്ദത്തം ബൈബിളിൽ  എഴുതപ്പെട്ടിട്ടുണ്ട്.  (എസയ്യ: 7.14)രണ്ടാമത്തേത് വിസ്മയ വാർത്തയാണ്. ഉണ്ണി യേശു പിറക്കുമെന്ന് മാലാഖമാർ അറിയിച്ച സദ്‌വാർത്തയാണ് ക്രിസ്മസ്. മൂന്നാമത്തെ വിസ്മയമാണ് പൈതലായ യേശു. ജാതി മത  വർഗ വർണ വ്യത്യാസമില്ലാതെ ആർക്കും അടുത്തു ചെല്ലാം. പൈതലിനെ കൈകളിലെടുക്കാം. ദൈവം ഒരു കുഞ്ഞിനെ പ്പോലെ ആർക്കും സമീപസ്ഥനാണ്. എല്ലാവർക്കും  അടുത്തു ചെല്ലാം, സംസാരിക്കാം, സ്വന്തമായി കരുതാം. പൈതലിനോട് ഇടപെടാൻ ഭാഷ ആവശ്യമില്ല. ഒരു പാട് അതി ശക്തരായ രാജാക്കന്മാരും ഭരണാധികാരികളും ഉള്ളിടത്താണ് രക്ഷകനായി പൈതൽ ജനിച്ചത് നമ്മെ വിസ്മയിപ്പിക്കുന്നത്. ദിവസവും കേൾക്കുന്ന ഈ ജനനം, എല്ലാ വർഷവും ആഘോഷിക്കുന്ന ഈ ജനനം ഒരിക്കലും വിരസമായി തോന്നുന്നില്ല; മറിച്ച് ജാതിമതമന്യേ എല്ലാവർക്കും ഒരുപോലെ സന്തോഷവും സമാധാനം നൽകുന്നുവെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. 

മുൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റീസ് ജെ. ബി കോശി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്മയമായി  3000 പാപ്പാഞ്ഞികളും മുന്നൂറു  മാലാഖമാരും അണിനിരന്ന വൈറ്റില - കടവന്ത്ര  മൂന്നാമത്  വിസ്മയരാവ്.

കഴിഞ്ഞ മൂന്നു വര്‍ഷവും  കൊച്ചിയില്‍ സഭൈക്യത്തിന്‍റെ വസന്തം വിരിയിച്ച   വിസ്മയരാവ്  എറണാകുളം വൈറ്റില മുതല്‍ കടവന്ത്ര വരെയുള്ള വിവിധ ക്രൈസ്തവസഭകളിലെ  ഒന്‍പതു  പള്ളികളിലെ വിശ്വാസികളും പ്രദേശത്തുള്ള   നാനാജാതി മതസ്ഥരും ചേർന്നാണ്  അണിയിച്ചൊരുക്കിയത്.  ഈ പ്രദേശത്തെ കൗൺസിലർമാരായ ജിസൻ ജോർജ്, പി.ഡി. മാർട്ടിൻ, അനു കെ. തങ്കച്ചന്‍, ആൻ്റണി പൈനുതറ, നിർമല ടീച്ചർ, പി.ഡി. നിഷ , എം.എം. സെബാസ്റ്റ്യൻ, കെ. എക്സ്.  ഫ്രാൻസിസ്, ഷെനു എം. മാത്യൂസ്  എന്നിവർ റാലിക്ക് നേതൃത്വം നൽകി. തുടർന്നു നടന്ന സമ്മേളനത്തിൽ ഇവരെ അനുമോദിച്ചു. എളംകുളം ഫാത്തിമ മാതാ പള്ളിയില്‍ നിന്ന് വൈകുന്നേരം 6 നു  തുടങ്ങിയ റാലി ടി.ജെ വിനോദ് എം എൽ എ   ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് കമ്മീഷണർ സിബി ടോം റാലി  ഫ്ലാഗ് ഓഫ് ചെയ്തു.  സമ്മേളനവേദിയായ ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍ റാലി  എത്തിച്ചേര്‍ന്ന് സമ്മേളനം തുടങ്ങി. ഫാ. അലക്സ് തോമസിൻ്റെ പ്രാർത്ഥനയ്ക്കു ശേഷം റവ. രഞ്ജു വർഗീസ് മാത്യു ക്രിബ് അനാവരണം ചെയ്തു. ജനറൽ കൺവീനറും ഫാത്തിമ മാതാ ചർച്ച് വികാരിയുമായ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് അദ്ദേഹം രചിച്ച  വിസ്മയ രാവ് തീം സോംഗിൻ്റെ നൃത്താവിഷ്ക്കാരം നടന്നു.  ഒന്‍പതു ദേവാലയങ്ങളിലെ വൈദിക പ്രതിനിധികള്‍ ചേര്‍ന്ന് ദീപംതെളിച്ച് ഈ എക്യുമെനിക്കല്‍ സംഗമത്തിന് തുടക്കം കുറിച്ചു. 

വിസ്മയരാവ് ചെയര്‍മാന്‍ ജറുസലേം മാര്‍ത്തോമ്മാ പള്ളി വികാരി ഫാ. കെ.ജി ജോസഫ് അധ്യക്ഷത വഹിച്ചു.  ഉമാ തോമസ് എം എൽ എ പ്രസംഗിച്ചു.  ലിഡാ ജേക്കബ് ഐ എ എസ്  സ്മരണിക പ്രകാശനം ചെയ്തു. സെൻ്റ് പാട്രിക് ചർച്ച് വികാരി ഫാ. സോജൻ തോപ്പിൽ സ്മരണിക ഏറ്റുവാങ്ങി. ഫാ. സ്റ്റീഫൻ ചാലക്കര എഡിറ്റോറിയൽ അവതരിപ്പിച്ചു.സി എസ് ഐ ക്രൈസ്റ്റ് ചർച്ച് വികാരി റവ. പി.കെ. മാമ്മൻ ഹെനോസിസ് മൊമൻ്റോ വിശിഷ്ടാതിഥികൾക്ക്  സമ്മാനിച്ചു. 9 പള്ളികൾക്കുള്ള മൊമൻ്റോ വിതരണം സെൻ്റ് ജോസഫ് പള്ളി വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ നിർവഹിച്ചു. 
രക്ഷാധികാരികളായ  ലിറ്റിൽ ഫ്ലവർ ചർച്ച് വികാരി ഫാ. ജോയ് അയിനിയാടൻ സ്വാഗതവും സെൻ്റ് മേരീസ് സൂനോറോ പള്ളി വികാരി ഫാ. സാംസൺ കുര്യാക്കോസ് നന്ദിയും പറഞ്ഞു. 

തുടർന്ന് ഒന്‍പതു പള്ളികളിലെ വിശ്വാസികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളോടെ വിസ്മയരാവ്  സമാപിച്ചു. സ്നേഹ വിരുന്നും സംഘടിപ്പിച്ചിരുന്നു.  വൈറ്റില സെന്‍റ് പാട്രിക് , എളംകുളം സെന്‍റ് മേരീസ് സൂനോറോ, ഫാത്തിമ മാതാ,  സെന്‍റ് ഗ്രിഗോറിയോസ്, ജറുസലേം മാര്‍ത്തോമ്മ, സിഎസ്ഐ ക്രൈസ്റ്റ്,  ലിറ്റിൽ ഫ്ലവർ, കടവന്ത്ര സെന്‍റ് ജോസഫ്, സെന്‍റ് സെബാസ്റ്റ്യന്‍, എന്നീ പള്ളികളിലെ വിശ്വാസികളും നാനാജാതി മതസ്ഥരുമാണ്   മതമൈത്രിയുടെയും എക്യുമെനിസത്തിൻ്റെയും  ഈ സ്നേഹ വിസ്മയം അണിയിച്ചൊരുക്കിയത്.

For Details Pls Contact : 
1. Fr. Martin Thaiparampil - 9895490590
2. Fr. Joy Ainiyadan- +919605635943
3. Fr. Stepehen - 8281305272
4. Rekha Bitta - 9895132640

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img