12:03pm 13 November 2026
NEWS
ജാതികൾക്ക് അപ്പുറത്തായി മനുഷ്യസ്നേഹമാണ് ക്രിസ്മസ്: കോശി ശാമുവേൽ
22/12/2025  07:06 PM IST
nila
ജാതികൾക്ക് അപ്പുറത്തായി മനുഷ്യസ്നേഹമാണ് ക്രിസ്മസ്: കോശി ശാമുവേൽ

 

ചെങ്ങന്നൂർ: ജാതിമത ചിന്തകൾക്ക് അപ്പുറത്തായി മനുഷ്യസ്നേഹമാണ് ക്രിസ്മസ് പകർന്നുനൽകുന്ന പ്രധാന സന്ദേശമെന്ന് വെൻസെക് ചെയർമാൻ കോശി ശാമുവേൽ പറഞ്ഞു. ചെങ്ങന്നൂർ മീഡിയ സെന്ററിന്റെ ക്രിസ്മസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീഡിയ സെന്റർ പ്രസിഡന്റ് കെ. ഷിബു രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ നഗരസഭാ കൗൺസിലറായി തുടർച്ചയായി അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെട്ട കെ. ഷിബു രാജനെ ചടങ്ങിൽ വെൻസെക് ചെയർമാൻ കോശി ശാമുവേൽ ആദരിച്ചു. പ്രാദേശിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ വിജയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ട്രഷറാർ  സാം കെ. ചാക്കോ, സെക്രട്ടറി സനോജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.  മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം ജിബു ടി ജോൺ, വെൺമണി പഞ്ചായത്തംഗം സെൻസിലാൽ,
മാധ്യമപ്രവർത്തകർ എന്നിവർ  ചടങ്ങിൽ
പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img