06:37am 11 November 2026
NEWS
ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ; 17ന് പൂർത്തിയാകും; സ്കൂളുകൾ 28ന് തുറക്കും
11/11/2026  06:13 AM IST
nila
ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ; 17ന് പൂർത്തിയാകും; സ്കൂളുകൾ 28ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ പരീക്ഷകൾ ഡിസംബർ 8ന് ആരംഭിച്ച് 17ന് അവസാനിക്കും. എൽപി വിഭാഗത്തിൽ ഡിസംബർ 11 മുതൽ 17 വരെയാണ് പരീക്ഷ നടത്തുക.

ഡിസംബർ 18ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടക്കും. ഇതിനു പിന്നാലെ ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കും. അവധിക്കുശേഷം ഡിസംബർ 28ന് അധ്യയനം പുനരാരംഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img